രാജ്യത്ത് ഏറ്റവും കൂടുതൽ മാനസിക സമ്മർദം അനുഭവിക്കുന്ന ജീവനക്കാരുള്ള 10 വ്യവസായ മേഖലകളിലൊന്ന് ബാങ്കിങ്ങാണെന്ന റിപ്പോർട്ട് വന്നിട്ട് അധികം വർഷമായിട്ടില്ല. ഒരുകാലത്ത് ഏറ്റവുമധികം പേർ ആഗ്രഹിച്ചിരുന്ന ബാങ്കിങ് ജോലികളിൽനിന്ന് ഇന്ന് കൊഴിഞ്ഞുപോക്ക് ശക്തമായതിന് കാരണമെന്താണ്?
ആഴ്ചയിൽ അഞ്ചു ദിവസമെന്ന ജീവനക്കാരുടെ ആവശ്യത്തിനു നേരെ കേന്ദ്രം കണ്ണടയ്ക്കുന്നതും എന്തുകൊണ്ടാണ്? അത് ഒരിക്കലും നടപ്പാക്കില്ലേ?
ബാങ്ക് ജീവനക്കാരിൽ 60 ശതമാനത്തിലേറെയും തൊഴിൽ സംബന്ധമായ മാനസിക സമ്മർദം അനുഭവിക്കുന്നതിന്റെ കാരണങ്ങൾ എന്താകാം? വിശകലനം ചെയ്യുകയാണ് മലയാള മനോരമ ബിസിനസ് എഡിറ്റർ വാസുദേവ ഭട്ടതിരി.
Mail This Article
×
ഏതാനും വർഷം മുൻപു വരെ ‘ഗ്ലാമർ ജോബ്’ എന്ന നിലയിൽ ആകർഷകമായിരുന്ന ബാങ്ക് ജോലിയോട് ഇപ്പോൾ ജീവനക്കാർക്കു വിരക്തി തോന്നിത്തുടങ്ങിയോ? തൊഴിൽ സാഹചര്യങ്ങൾ അനുകൂലമല്ലാതായതോടെ അതും സംഭവിക്കുകയാണ്. മടുത്തും വെറുത്തും പടിയിറങ്ങിപ്പോരുന്നവർ ഏറെ. ആത്മഹത്യയിൽ അഭയം തേടിയവർപോലുമുണ്ട്. ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ ഉയർന്ന തോതിലാണെന്നതു ബാങ്കിങ് വ്യവസായത്തിനു കനത്ത വെല്ലുവിളിയായി മാറുകയാണ്. ജോലി ഉപേക്ഷിച്ചുപോകുന്നതിൽനിന്നു ജീവനക്കാരെ പിന്തിരിപ്പിക്കാൻ ചില ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ പേരിനു മാത്രം. അവയാകട്ടെ വേണ്ടത്ര ഫലപ്രദമാകുന്നുമില്ല.
അതേസമയം, ‘വേണ്ടാത്തവർ പോകട്ടെ’ എന്ന നിലപാടിലാണു മറ്റു ബാങ്കുകൾ. കൊഴിഞ്ഞുപോക്കു കൂടുതലും സ്വകാര്യ മേഖലയിലെ ബാങ്കുകളിലാണ്. 40% വരെയാണു കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. മുന്‍പ് നിരക്ക് 51 ശതമാനത്തിലേക്കു വരെ ഉയർന്നിരുന്നു. എന്നാൽ കൊഴിഞ്ഞുപോകുന്നവർക്കു
English Summary:
Stress, Suicide, and Stagnant Wages: The Plight of the Indian Bank Employees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.