കരാറുകാർക്ക് ശമ്പളമില്ല, ജോലിമാത്രം; 4 വര്‍ഷത്തിനിടെ വർധിച്ചത് വെറും 30 രൂപ; ഹോം ഗാർഡുമാരുടെ ആ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞു, ‘പരിഗണനയിലില്ല’
Mail This Article
ഞങ്ങൾ കണ്ടുമുട്ടിയ, പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്തൊരാൾ പറഞ്ഞത് ഇങ്ങനെ: ‘ജോലി ഉപേക്ഷിച്ചു പോകണമെന്ന് എല്ലാ മാസവും ചിന്തിക്കും. ശമ്പളം എന്നെങ്കിലും കിട്ടും, സാഹചര്യം മെച്ചപ്പെടും എന്നു കരുതി വീണ്ടും തുടരും. അങ്ങനെ വർഷങ്ങൾ നീണ്ടപ്പോൾ ഇതു ശീലമായി. ശമ്പളം വൈകിയാലും, എണ്ണിപ്പെറുക്കി കിട്ടുന്നത് ഒന്നിനും തികഞ്ഞില്ലെങ്കിലും, ജോലി ദുരിതം നിറഞ്ഞതാണെങ്കിലും ഞങ്ങൾക്കിതു വിട്ടുപോകാനാകില്ല...’’ കേരളത്തിൽ കരാർ തൊഴിലാളികളായി സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ കീഴിൽ തുടരുന്ന മിക്കവരുടെയും ജീവിതം ഇങ്ങനെയൊക്കെയാണ്. ഉറപ്പില്ലാത്ത ജോലി, കിട്ടാക്കനിയായ ശമ്പളം, കരാർ തൊഴിലാളിയെന്ന വിളിപ്പേര്.. എല്ലാറ്റിനോടും മല്ലിട്ടുള്ള ജീവിതപ്പോര്... 2023, മേയ് 10. പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട ദിവസം. അന്നു തലയിലും കഴുത്തിലുമായി ഏഴു തവണ കുത്തേറ്റിട്ടും പിന്മാറാതെ അക്രമിയെ നേരിട്ട ഒരാളുണ്ടായിരുന്നു. വൈ.അലക്സ്കുട്ടി (57). കത്രികകൊണ്ടുള്ള ആക്രമണത്തിൽ അലക്സ്കുട്ടിയുടെ കഴുത്തിന്റെ പിൻഭാഗത്താണു കുത്തുകളേറ്റത്. ഒരെണ്ണം തലയോട്ടി തുളച്ചുകയറി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ആണ് അലക്സ്കുട്ടി. ഗുരുതരമായ മുറിവുകളേറ്റ അലക്സ്കുട്ടി 84 ദിവസം ചികിത്സയിലായിരുന്നു. ഒടുവിൽ