ആദ്യമേ ഒരു മുൻകൂർജാമ്യം എടുക്കട്ടെ. അവയവദാനം ജീവദാനമാണെന്നും ദാനങ്ങളിൽ എറ്റവും മഹത്തായതാണെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിൽത്തന്നെ ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും മരണാന്തര അവയവദാനം ഒരുപടി മുന്നിൽനിൽക്കുമെന്നും മാനവകുലത്തിന് തന്നെ ഏറ്റവും ഉത്തമമായ ഒരു മാതൃകയാണെന്നും ആണ് എന്റെ കാഴ്ചപ്പാട്. പക്ഷേ, ചില വിവാദങ്ങളിൽപ്പെട്ട് മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ചുപോയ അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അതിലൊരുപാട് സങ്കടപ്പെടുന്ന ആളു കൂടിയാണ് ഞാൻ. 2010ൽ ആണെന്നു തോന്നുന്നു, പാലക്കാട് മെഡിക്കൽ കോളജ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ‘പാലക്കാട് മെഡിക്കൽ കോളജ് ആക്‌ഷൻ കൗൺസിൽ’ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. എല്ലാത്തരം രാഷ്ട്രീയ പാർട്ടികളിലും പെട്ട ആളുകളും പാലക്കാട്ടെ പൊതുപ്രവർത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു. മെഡിക്കൽ കോളജ് രൂപീകരിച്ചു കഴിഞ്ഞപ്പോൾ അതൊരു ചാരിറ്റബിൾ സൊസൈറ്റിയായി മാറി. അതിന്റെയൊക്കെ ഭാഗമായി പ്രവർത്തിക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാവാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും മനസ്സിൽ മുള്ളുപോലെ കിടന്നിരുന്ന ചില സംഭവങ്ങളുണ്ട്. 2009 ഓഗസ്റ്റ് 25. ജോസഫ് എന്ന സിനിമ ഇറങ്ങുന്നതിനും 9 വർഷങ്ങൾക്കു മുൻപാണ്. ഒരു ഉച്ച സമയത്ത്, വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലേദിവസം മരണപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുവന്നു. നമുക്കയാളെ അശോക് മേനോൻ എന്ന് വിളിക്കാം. അപകടമുണ്ടാകുന്നതിന് ഒരാഴ്ച മുൻപ് വാങ്ങിയ പുതിയ ബൈക്ക് ഹൈവേയിലേക്ക് കയറ്റുന്നതിനിടെ തെന്നി മറിഞ്ഞുവീണ് റോഡിൽ തലയിടിച്ചാണ് അപകടം നടന്നത്. നാല് ദിവസത്തെ ചികിത്സയ്ക്കുശേഷം ഓഗസ്റ്റ് 24ന് രാത്രി ഏഴു മണിയോടെ മരണപ്പെട്ടു. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കുകളായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. പക്ഷേ, അസ്വാഭാവികമായി മറ്റൊന്നുണ്ടായിരുന്നു; വൃക്കകളിൽ ഒന്ന് നീക്കം ചെയ്തിരിക്കുന്നു. മരണം നടന്നിരിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുൻപ്, എന്നാൽ പരമാവധി ഒരു മാസത്തിനകമാണ് അത് സംഭവിച്ചിട്ടുണ്ടാവുകയെന്ന് മനസ്സിലായി. പക്ഷേ, അങ്ങനെയൊരു ശസ്ത്രക്രിയയെപ്പറ്റി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല.

loading
English Summary:

The Dark Side of Organ Donation: Dr.P.B.Gujral Explains in His Column, 'DeadCoding'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com