പുഴയിൽനിന്ന് ഉയർന്നുവന്നത് കൂറ്റൻ കാട്ടുപോത്ത്, 1500 കിലോ തൂക്കം, ഇടിയിൽ അടിവയർ തകർന്നു; കൊടുങ്കാട്ടിലും ‘ആശ’യറ്റ 3000 പേർ
Mail This Article
ആശാ വർക്കർമാർ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) കേരളത്തിൽ സേവനം തുടങ്ങിയിട്ട് 18 വർഷം. 26,000 ആശാവർക്കർമാരുണ്ടെന്നാണു കണക്ക്. ഒരാൾക്കു പ്രതിമാസംകിട്ടുന്നത് വെറും 7,000 രൂപയാണ്. ദിവസം ശരാശരി 233 രൂപ. രാവിലെ 8 മുതൽ രാത്രി 7 വരെ നീളുന്ന പലതരം ജോലികൾക്കു യാത്രക്കൂലി പോലുമില്ല. പതിവു ജോലികൾക്കു പുറമേ വിവിധ വകുപ്പുകൾ ഏൽപിക്കുന്ന സർവേകളും പൂർത്തിയാക്കണം. ഇൻസെന്റീവായി 3,000 രൂപ വരെ വേറെ കിട്ടുന്നവരുണ്ട്. അതുകൂടി ചേർത്താൽ പോലും ദിവസം കിട്ടുന്നത് 330 രൂപ മാത്രം. നഗരങ്ങളിലും ഗ്രാമങ്ങളിലും ആരോഗ്യ രംഗത്തെ ആദ്യ കോൺടാക്ട് പോയിന്റാണ് ‘ആശ’മാർ. 250 വീടുകളിലായി 1500 പേരുടെ ചുമതലയാണ് ആദ്യം നൽകിയിരുന്നത്. പിന്നീട് ഒരു വാർഡിന് ഒരു ആശ എന്ന തരത്തിലായി. ഇതോടെ ജോലിഭാരം നാലും അഞ്ചും ഇരട്ടിയായി. വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു ഡയറി സർക്കാർ നൽകും. വർഷത്തിൽ നാലും അഞ്ചും ഡയറി വേറെ വാങ്ങണം. അതിനും പണം സ്വന്തം കീശയിൽനിന്നു തന്നെ. ഉറങ്ങുമ്പോൾ പോലും