‘2021ൽ എൽഡിഎഫ് തുടർഭരണം ഉറപ്പാക്കാൻ ബിജെപി കളിച്ചു. ലാവ്ലിൻ കേസ് നീട്ടിവയ്ക്കുന്നതിന്റെ കാരണം ചോദിച്ചപ്പോൾ കിട്ടിയത്, കുറ്റക്കാരാക്കുന്ന മറുപടി’
‘സുരേഷ്ഗോപി തൃശൂരിൽ ജയിച്ചതിന്റെ കാരണം ഞാൻ പറയാം. ഉണ്ടയില്ലാവെടി പൊട്ടിക്കുന്ന സുരേന്ദ്രൻ എനിക്കെതിരെ ഉള്ളതു പുറത്തു വിടൂ.’
പാലക്കാട് ഉപതിരഞ്ഞെടുപ്പ് കത്തി നിൽക്കുമ്പോൾ ബിജെപി വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന സന്ദീപ് വാര്യർ പറയുന്നത് താനിപ്പോൾ ജയിൽ മോചിതനായെന്നും സമാധാനം അനുഭവിക്കുന്നുമെന്നുമാണ്. പാർട്ടി വിടാനുണ്ടായ കാരണങ്ങളെക്കുറിച്ച്, ബിജെപിയിലെ ആഭ്യന്തര കലഹങ്ങളെക്കുറിച്ച്, മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയിൽ സന്ദീപ് വാര്യർ സംസാരിക്കുന്നു
സന്ദീപ് വാര്യർ (ചിത്രം: മനോരമ)
Mail This Article
×
ബിജെപി വിട്ട് കോൺഗ്രസിന്റെ ഭാഗമായ സന്ദീപ് വാര്യർ ഇന്ന് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി സംസ്ഥാന സമിതി അംഗവും പാർട്ടി വക്താവുമായി പ്രവർത്തിച്ചിട്ടുള്ള സന്ദീപ് ആ പാർട്ടിയുടെ പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു. ചാനൽ ചർച്ചകളിൽ ബിജെപിയുടെ ശക്തമായ നാവും. പൊടുന്നനെ ബിജെപിക്കെതിരെയാണ് സന്ദീപ് ഇന്ന് ശബ്ദിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതൃത്വത്തോടുളള തന്റെ അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ അദ്ദേഹത്തെ കോൺഗ്രസ് റാഞ്ചിയത് തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിച്ച രാഷ്ട്രീയ നീക്കമായി.
വെറുപ്പിന്റെ പാളയം വിട്ട് സ്നേഹത്തിന്റെ കടയുടെ ഭാഗമായെന്ന് അവകാശപ്പെട്ട സന്ദീപ് തന്നെ ആ തീരുമാനത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ച് തുറന്നു പറയുന്ന അഭിമുഖം. ബിജെപിയിൽ കണ്ട കാഴ്ചകളും കോൺഗ്രസിൽ കണ്ടു തുടങ്ങിയ കാഴ്ചകളും തമ്മിലെ വ്യത്യാസം ‘ക്രോസ് ഫയറിൽ’ സന്ദീപ് വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സന്ദീപ് വാര്യർ സംസാരിക്കുന്നു.
English Summary:
Cross Fire Exclusive Interview with Sandeep Warrier
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.