ഓഹരി വിപണിയിൽ അഞ്ചു വ്യാപാരദിനങ്ങളിലായി തുടർന്നുവന്ന അതിശയകരമായ മുന്നേറ്റത്തെ ആറാം ദിനം ദുർബലമാക്കിയതിനു പിന്നിൽ ഒരൊറ്റ പ്രസ്താവനയാണ്. എന്നാല്‍ വിപണിയിൽ ‘ഡിസംബർ ഇഫക്ട്’ എന്ന നിലയിൽ തുടക്കമിട്ട ‘സാന്റ ക്ലോസ് മുന്നേറ്റം’ തുടരുമെന്നാണ് സൂചനകൾ.
വിപണിയുടെ കുതിച്ചുകയറ്റത്തിനു പ്രഹരമായ കാരണങ്ങളും ഡിസംബറിലെ പ്രതീക്ഷകളും വിലയിരുത്തുകയാണ് മലയാള മനോരമ ബിസിനസ് എഡിറ്റർ വാസുദേവ ഭട്ടതിരി.
Mail This Article
×
ശക്‌തി ചോർത്തിയതു ശക്‌തികാന്ത ദാസ്. ഓഹരി വിപണിയിൽ അഞ്ചു വ്യാപാരദിനങ്ങളിലായി തുടർന്നുവന്ന അതിശയകരമായ മുന്നേറ്റത്തെ ആറാം ദിനം ദുർബലമാക്കിയതു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ നയ പ്രഖ്യാപനത്തിന്റെ ഭാഗമായി ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പ്രസ്താവനയാണ്. സാമ്പത്തിക വളർച്ച ഈ വർഷത്തെ പ്രതീക്ഷിത നിലവാരമായ 7.2 ശതമാനത്തിനു പകരം 6.6 ശതമാനത്തിലൊതുങ്ങുമെന്നും പണപ്പെരുപ്പ നിരക്കു 4.5% എന്ന അനുമാനം ലംഘിച്ചു 4.8% വരെ ഉയരാമെന്നുമുള്ള അറിയിപ്പ് ഓഹരി വിപണിയെ അസ്വസ്‌ഥമാക്കുന്നതായി. നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കേണ്ട തുകയുടെ നിരക്ക് (സിആർആർ) ഇളവു ചെയ്‌തതു സ്വാഗതാർഹമായിരുന്നെങ്കിലും സാമ്പത്തിക വളർച്ചയിലെ ഇടിവിന്റെ പശ്‌ചാത്തലത്തിൽ വായ്‌പ നിരക്കുകൾ കുറയ്‌ക്കാതിരുന്നതിൽ വിപണി പരിഭവപ്പെട്ടു. അസംതൃപ്‌തിയുടെയും പരിഭവത്തിന്റെയും ഫലമായി വിപണിയിലെ മുന്നേറ്റം തടസ്സപ്പെട്ടെങ്കിലും അതിനെ
English Summary:
RBI Governor's Announcement Casts Shadow on Indian Stock Market. Will the Indian Stock Market Rebound Despite Economic Concerns?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.