‘‘ഏതെങ്കിലും മന്ത്രിമാർ പ്രതിഫലം വേണ്ടെന്നു വച്ച് ജനസേവനത്തിനായി ഇറങ്ങുന്നുണ്ടോ? അവർ ശമ്പളം വാങ്ങുന്നുണ്ട്. കൂടാതെ അവർക്കൊപ്പം പഴ്സനൽ സെക്രട്ടറി ആയി ജോലി ചെയ്തവർക്ക് ആജീവനാന്ത പെൻഷനും കൊടുക്കുന്നുണ്ട്. അതൊക്കെ എന്ത് വിരോധാഭാസമാണ്?’’– നൃത്താധ്യാപകരെക്കൊണ്ട് ഇങ്ങനെ പറയിച്ചത് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഒരു പ്രസ്താവനയാണ്.
പ്രസ്താവന പിൻവലിക്കുകയാണെന്നു മന്ത്രി പറഞ്ഞെങ്കിലും അതുയർത്തിയ ചർച്ചകൾ അത്രപെട്ടെന്ന് അവസാനിക്കില്ല. അത്രയേറെ പ്രശ്നങ്ങൾ പറയാനുണ്ട് നൃത്തമേഖലയില്‍ പ്രവർത്തിക്കുന്നവർക്ക്. അത് സർക്കാർ അറിയുന്നുണ്ടോ?
നൃത്താധ്യാപകരായ ജോബ് മാസ്റ്റർ, കലാമണ്ഡലം ഭവ്യ വിജയൻ, സാബു ജോർജ്, കഥകളി ആർടിസ്റ്റ് പള്ളിപ്പുറം സുനിൽ എന്നിവർ പ്രതികരിക്കുകയാണ്...
Mail This Article
×
തിരുവനന്തപുരം വെഞ്ഞാറമൂട് നടന്ന പ്രഫഷനൽ നാടക മത്സരത്തിന്റെ സമ്മാനദാനവേദിയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നടത്തിയ പ്രസംഗം കേരളം കേട്ടതാണ്. ആധികാരികതയോടെ ഉറച്ച ശബ്ദത്തിൽ അദ്ദേഹം പറഞ്ഞത് ഇതായിരുന്നു– ‘‘14,000 കുട്ടികള്‍ പങ്കെടുക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ ഏഴു മിനിറ്റ് നീളുന്ന നൃത്തം അവതരിപ്പിക്കാന്‍ സ്‌കൂള്‍ കലോത്സവത്തിലൂടെ പ്രശസ്ത നടിയായ വ്യക്തിയോട് അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ 5 ലക്ഷം രൂപ എന്റെ പ്രസ് സെക്രട്ടറിയോടു ചോദിച്ചു. എത്ര അഹങ്കാരം... പണത്തോടുള്ള ആർത്തി അവർക്ക് തീർന്നിട്ടില്ല. ഞാൻ വേണ്ടെന്നു പറഞ്ഞു.’’ മന്ത്രിയുടെ പ്രസ്താവന തുടക്കമിട്ടത് വലിയൊരു ചർച്ചയ്ക്കാണ്.
ആർടിസ്റ്റുകളുടെ പ്രതിഫലം മുതൽ അവർ അനുഭവിക്കുന്ന ആനുകൂല്യങ്ങളും സ്വീകാര്യതയും മാത്രമല്ല അവർ നേരിടുന്ന അവഗണനയും വെല്ലുവിളികളും പ്രശ്നങ്ങളും വരെ അക്കമിട്ടു നിരത്തിയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ച കൊഴുത്തത്.
English Summary:
Kerala School Youth Festival Controversy: Beyond Minister V.Sivankutty's Apology, Artists Demand Respect. Dance Teachers Reveal the True Cost of Nurturing Talent
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.