‘കായലും തീരപ്രദേശങ്ങളും ദുർബലം’; താങ്ങാനാകുമോ ടിക്കറ്റ് നിരക്ക്? സീപ്ലെയ്ന്‍ മുന്നിൽ കടമ്പകൾ ഏറെ
Mail This Article
ശാന്തമായ കായലുകൾ, ആകർഷകമായ മലമ്പ്രദേശങ്ങൾ, സജീവമായ തീരദേശം എന്നിവയ്ക്കു പേരുകേട്ട കേരളത്തെ ആഗോള വിനോദസഞ്ചാര കേന്ദ്രമായി ലോകം എന്നേ അംഗീകരിച്ചുകഴിഞ്ഞതാണ്. പ്രകൃതിരമണീയതയാൽ അനുഗൃഹീതമെങ്കിലും സംസ്ഥാനം കാര്യമായ യാത്രാവെല്ലുവിളികൾ നേരിടുന്നുണ്ട്. ഗതാഗതക്കുരുക്ക്, തകർന്ന റോഡുകൾ, നീണ്ടതും അത്ര സുഖകരമല്ലാത്തതുമായ യാത്രകൾ എന്നിവ പലപ്പോഴും കേരളത്തിന്റെ പ്രകൃതിസമ്പന്നത അറിഞ്ഞാസ്വദിക്കുന്നതിനെ വല്ലാതെ ബാധിക്കുന്നു. ഈ പ്രശ്നങ്ങൾക്കു വലിയതോതിൽ പരിഹാരമേകാൻ സീപ്ലെയ്നുകൾക്കാകും; അവ ഗതാഗത, വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യും. സീപ്ലെയ്ൻ പദ്ധതി വിജയിക്കണമെങ്കിൽ അതു നടപ്പാക്കുന്നതിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. സുരക്ഷ, പ്രവർത്തനപരവും സാമ്പത്തികവുമായ പ്രായോഗികത എന്നിവയും പരിഗണിക്കണം. സർക്കാർ ആരംഭിച്ച പദ്ധതിയെന്ന നിലയിൽ, അതിന്റെ പ്രവർത്തന വിജയവും