‘വിമർശനത്തിനുള്ള മറുപടി കൂടി കേട്ടിട്ട് പോയാൽ മതി’; സന്ദീപ് വാര്യരെ അടർത്തിയെടുത്തത് ആ ഇടപെടൽ; ‘മിഷൻ 2025’ന് അണിയറയിലെന്ത്?
Mail This Article
കെപിസിസിയുടെ അഴിച്ചുപണിയും അതിനൊപ്പം നേതൃമാറ്റവും ഉന്നമിട്ടുള്ള ചില നീക്കങ്ങൾ കോൺഗ്രസിൽ ആരംഭിച്ചതോടെ പാർട്ടി ഉറ്റുനോക്കുന്നത് എഐസിസിയുടെ നിലപാടാണ്. സാധാരണഗതിയിൽ തീരുമാനങ്ങൾ പരമാവധി നീട്ടി സ്ഥിതി വഷളാക്കുന്ന രീതിയാണ് കോൺഗ്രസിലുള്ളത്. എന്നാൽ, അടുത്തകാലത്ത് സംസ്ഥാനത്തെ പാർട്ടിക്ക് അങ്ങേയറ്റം ക്രിയാത്മകമായ പിന്തുണയാണ് എഐസിസി ടീം നൽകുന്നത്. ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കേരള നേതൃത്വത്തിനൊപ്പം ഇഴുകിച്ചേർന്നു പ്രവർത്തിച്ച എഐസിസി ജനറൽ സെക്രട്ടറിക്കും സെക്രട്ടറിമാർക്കും പാർട്ടിയുടെ നേട്ടങ്ങളിൽ ചെറുതല്ലാത്ത ക്രെഡിറ്റ് അവകാശപ്പെടാം. തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തി ശീതീകരിച്ച മുറികളിലെ യോഗം കഴിഞ്ഞു ഡൽഹിക്കു വിമാനം കയറുന്നവരല്ല പുതിയ എഐസിസി സംഘം; ‘ഫീൽഡിൽ’ അവരുമുണ്ട്. കേരള നേതാക്കളെ സംബന്ധിച്ച് ഇതു പരിചിതമല്ലാത്ത കാഴ്ചയാണ്. ഉപതിരഞ്ഞെടുപ്പുകളുടെ പ്രചാരണവേളയിൽ ഉടനീളം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലുമായി മാറിമാറി ഉണ്ടായിരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ കേന്ദ്ര ചുമതലക്കാരായി എഐസിസി സെക്രട്ടറിമാർതന്നെ പ്രവർത്തിക്കുന്നതും സംസ്ഥാനത്തെ കോൺഗ്രസ് കണ്ടു. പി.വി.മോഹനൻ (പാലക്കാട്) വി.കെ.അറിവഴകൻ (ചേലക്കര), മൻസൂർ അലിഖാൻ (വയനാട്) എന്നിവർ കൺട്രോൾ റൂമുകളുടെ നേതൃത്വം ഉൾപ്പെടെ ഏറ്റെടുത്തു പ്രവർത്തിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു നാലു മാസം മുൻപേ,