മിക്കവാറും മറ്റെല്ലാ മേഖലകളിലും സ്ത്രീകൾ വൻകുതിപ്പു നടത്തുന്ന കാലമാണെങ്കിലും, ബിസിനസ് രംഗത്ത് അവർ ഇനിയും വേണ്ടപോലെ കടന്നു വന്നിട്ടില്ല. ഒരു സ്വകാര്യ ആശുപത്രിയോ സ്‌കൂളോ തുണിക്കടയോ എടുക്കുക. ജീവനക്കാർ ഏറെയും സ്ത്രീകളായിരിക്കും. എന്നുവച്ചാൽ ആ ബിസിനസ് നടത്തിക്കൊണ്ടു കൊണ്ടുപോകുന്നവർ. പക്ഷേ ഉടമകളോ? വിരലിൽ എണ്ണാവുന്നവർ മാത്രം. പക്ഷേ, ഇങ്ങനെ ആയാൽപ്പോരാ, പൊതുവിൽ മുന്നേറി ഈ അപവാദം (ദുഷ്പേര്) മാറ്റിയെടുക്കണം. അന്യായമായ രീതിയിൽ ആൺമക്കൾക്ക് അമിതപ്രാധാന്യം നൽകുന്ന സ്വത്തുപിന്തുടർച്ചാവകാശ ആചാരങ്ങൾ കടലാസിൽ മാറിയിട്ടുണ്ടെങ്കിലും പ്രവൃത്തിയിൽ മാറാത്തതാണ് സ്ത്രീകളെ ബിസിനസ് തുടങ്ങുന്നതിൽനിന്നു പിന്തിരിപ്പിക്കുന്ന ഒരു സംഗതി. നമ്മുടെ കുടുംബഘടനയിലും വധൂസങ്കൽപങ്ങളിലും കാലാനുസൃത മാറ്റങ്ങൾ വരുത്തി ഇതു പരിഹരിക്കണം. അതിന് ഇപ്പോഴത്തെ പെൺമക്കളുടെ മാതാപിതാക്കൾക്ക് ഒരു മടിയും കാണില്ല. കാരണം അവർ മാറിക്കഴിഞ്ഞു. കെട്ടിയവന്റെ വീട്ടിൽ എല്ലാം സഹിച്ച് അഡ്ജസ്റ്റ് ചെയ്തു നിന്നോണം എന്നായിരുന്നു പണ്ടെല്ലാം ഇക്കൂട്ടർ പെൺമക്കൾക്കു നൽകിയിരുന്ന ഉപദേശം. ഇന്നാണെങ്കിൽ ഫോണിൽ മോൾടെ ഒച്ചയെങ്ങാനും മാറിയാലുടൻ ‘നീ ഇങ്ങു പോന്നേര് മോളേ’ എന്നു വിളിച്ചുപറഞ്ഞ് കാർ ഇറക്കുന്നതാണ് അവരുടെ വാത്സല്യം (കാറില്ലാത്തവർ ടാക്‌സിയെങ്കിലും വിളിക്കും). രണ്ടിന്റെയും ഇടയിലൂടെയുള്ള മധ്യമാർഗത്തിലൂടെ പോകാൻ തുനിഞ്ഞാൽ ചിലപ്പോൾ

loading
English Summary:

Breaking Barriers: Kerala's Women Entrepreneurs Redefine Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com