ജോയ് മാത്യു പറയുന്നു: ഒരു സാംസ്കാരികനും ഇല്ല നവീന്റെ വിധവയുടെ വിലാപം കേൾക്കാൻ; സർക്കാർ ഉദ്യോഗസ്ഥർക്ക് മരണമണി
Mail This Article
സർക്കാർ ജീവനക്കാരോട് പൊതുവേ പൊതുജനങ്ങൾക്ക് അശേഷം സ്നേഹമോ ബഹുമാനമോ തോന്നാറില്ല. പകരം അവരോടും അവരുടെ കസേരയോടും ഈർഷ്യയും വെറുപ്പുമാണെന്നതാണ് സത്യം. എന്നാലോ, അതു നമ്മൾ പുറമേ കാണിക്കുകയോ പറയുകയോ ചെയ്യില്ല. അങ്ങനെ ചെയ്താലുള്ള ഭവിഷ്യത്ത് അറിയാവുന്നതുകൊണ്ടാണത്. കാരണം ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ആരുടെ ജീവിതവും കുട്ടിച്ചോറാക്കാൻ പറ്റും. നമ്മൾ നികുതിദായകർ കഴിഞ്ഞുപോകുന്നതു സർക്കാർ ഉദ്യോഗസ്ഥരുടെ ദാക്ഷിണ്യത്തിലാണ് എന്നൊരു ധാരണ നമ്മുടെയൊക്കെ മനസ്സിൽ പണ്ടുപണ്ടേ കയറിക്കൂടിയിട്ടുള്ളത് അതുകൊണ്ടൊക്കെയാണ്. ജനാധിപത്യത്തിലും അതിനു മാറ്റമൊന്നുമില്ല. ഒരു പൊലീസുകാരൻ വേണമെന്നില്ല, ഒരു പ്യൂൺ വിചാരിച്ചാൽ മതി; ഒരു സാധാരണക്കാരന്റെ ജീവിതം നരകതുല്യമാകും. ഉദാഹരണങ്ങൾ ഏറെയുണ്ട്. എന്നാൽ, ഇതിനൊരു മറുവശമുണ്ട്. നീതിബോധവും അനുകമ്പയും കൈവിടാത്ത ഒട്ടേറെപ്പേർ സർക്കാർ ഉദ്യോഗസ്ഥർക്കിടയിലുണ്ട്. അവരുടെ രക്തത്തിനുവേണ്ടി നിലവിളിക്കുന്ന രാഷ്ട്രീയാധികാരം ഈ ഉദ്യോഗസ്ഥരുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നു. സർക്കാർ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ചും ഉയർന്ന പദവിയിലിരിക്കുന്നവരെ സമ്മർദത്തിലാക്കുന്നത് അധികാരത്തിലിരിക്കുന്ന പാർട്ടിയും അതിനോട് ഒട്ടിച്ചേർന്നു നിൽക്കുന്ന സർവീസ് സംഘടനകളുമാണ്. അധികാരം കയ്യാളുന്ന ഏതു രാഷ്ട്രീയ പാർട്ടിയുടെയും