ബീറ്റാ ഫാഷൻ പ്രവചനാതീതം; ഗെയിമിങ് ഇനി എജ്യുടെയ്ൻമെന്റ്; മാറ്റത്തിനൊരുങ്ങി പുത്തൻ തലമുറ
Mail This Article
1981നും 1996നും ഇടയിൽ ജനിച്ചവരുടെ ‘മിലേനിയൽ’ തലമുറയ്ക്കൊരു ഭാഗ്യമുണ്ടായി. വിഡിയോ ഗെയിമുകളുടെ തുടക്കംതൊട്ട്, ഇന്നു സഹസ്രകോടികളുടെ വ്യവസായമായി അതു വളരുന്നതുവരെ കൺമുന്നിൽ കാണാൻ പറ്റി, കളിക്കാനും പറ്റി. ഒരുപക്ഷേ മറ്റൊരു തലമുറയ്ക്കും സാധ്യമാകാത്ത കാര്യം. സ്കൂൾവിട്ടു വന്നാൽ പുറത്തു കൂട്ടുകാർക്കൊപ്പം ഇരുട്ടുവോളവും ചിലപ്പോൾ അതുകഴിഞ്ഞും കളിച്ചുതിമർത്തവർ, വിഡിയോ ഗെയിം വന്നതോടെ പുറത്തു ചെലവിടുന്ന സമയം കുറഞ്ഞു. വീട്ടിൽ വേണ്ടത്ര സാങ്കേതികസൗകര്യങ്ങളില്ലാത്തതുകൊണ്ടു പ്രോജക്ട് ഐജിഐ, ജിടിഎ വൈസ് സിറ്റി, സാൻ ആൻഡ്രിയാസ് തുടങ്ങിയ വിഡിയോ ഗെയിമുകൾ കളിക്കാൻ മിലേനിയൽസിനു പണവും സമയവും മുടക്കി ഗെയ്മിങ് കഫേകളെ ശരണം പ്രാപിക്കേണ്ടി വന്നു. വിഡിയോ ഗെയിമുകൾ അങ്ങേയറ്റം മത്സരാധിഷ്ഠിതമാകുന്നതും ദൃശ്യപരമായി ഹോളിവുഡ് സിനിമകളെ വെല്ലുന്ന കാഴ്ചയാകുന്നതും അവർ കണ്ടു. വിഡിയോ ഗെയിമുകൾ അവർക്ക് ആയുഷ്കാലത്തേക്കുള്ള ഹോബിയായി. ‘ഐപാഡ് ബേബികൾ’ എന്നു വിളിക്കപ്പെടുന്ന ജൻ സി, ആൽഫ തലമുറകൾക്കു