ഇന്നു മുതൽ ലോകം അവരുടേതും; ജനറേഷൻ ബീറ്റ ചില്ലറക്കാരല്ല; സ്ത്രീകൾ അത് സഹിക്കില്ല, പുരുഷൻമാർ കുറച്ച് ഒതുങ്ങേണ്ടിവരും...
Mail This Article
ഇനി വരുന്ന തലമുറയ്ക്കു സാമൂഹിക പ്രതിബദ്ധതയുണ്ടാകുമോ? അവരും സ്മാർട്ട് ഫോൺ അടക്കമുള്ള ഉപകരണങ്ങൾക്ക് അടിമകളായിരിക്കില്ലേ? അവരുടെ പ്രണയം എങ്ങനെയായിരിക്കും, വിവാഹം വേണ്ടെന്നു കരുതുന്ന യുവാക്കൾ ഏറിവരുമ്പോൾ കുടുംബം ഇല്ലാതായിപ്പോകുമോ? ജനാധിപത്യം ഇതേ രീതിയിലായിരിക്കുമോ? പുതുവർഷത്തിൽ ‘മലയാള മനോരമ’യ്ക്കുവേണ്ടി പുതുതലമുറയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുന്നു കവിയും റിട്ട. കോളജ് പ്രിൻസിപ്പലുമായ കെ.ജി.ശങ്കരപ്പിള്ളയും നോവലിസ്റ്റും ഹൈസ്കൂൾ അധ്യാപകനുമായ വിനോയ് തോമസും. ഭാവി പ്രവചിക്കാനില്ല, സങ്കൽപങ്ങൾ പറയാനേ പറ്റൂ എന്ന് അവർ. കെജിഎസ്: ഇപ്പോൾത്തന്നെ കുട്ടികൾക്കു ടെക്നോളജി മാതൃഭാഷയായി മാറിയിട്ടുണ്ട്. സ്പേസ്, കാലം എന്നിവയെപ്പറ്റി നമ്മളൊക്കെ വിചാരിക്കുന്നതിനെക്കാൾ വിപുലമായ അറിവുണ്ടവർക്ക്. ഇനിയുള്ള തലമുറയുടെ ആ ജ്ഞാനത്തോടൊപ്പം ഓടിയെത്താൻ പറ്റില്ല. പ്രകൃതിയോടുള്ള, സഹജീവികളോടുള്ള അവരുടെ ബന്ധം എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച് ഭ്രാന്തമായ സങ്കൽപങ്ങളെ പറ്റൂ. അത് ഇന്നമാതിരിയായിരിക്കും എന്നു പറയാനാകുന്നില്ല. വിനോയ് തോമസ്: ദിവസേന കുട്ടികളുമായി ഇടപെടുന്നയാൾ എന്ന നിലയിൽ അവരുടെയിടയിൽ അതിവേഗത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഞാൻ നേരിൽ അനുഭവിക്കുന്നുണ്ട്. പ്രകൃതിയോടും കിളികളോടും സംസാരിച്ചിരുന്ന കുട്ടിക്കാലം ഇന്നില്ല. ബീറ്റ ജനറേഷൻ കുട്ടികൾ എത്തുമ്പോൾ