റബറാണ് താരം; പെരുമ്പാവൂർ എങ്ങനെ ‘ഭായിമാരുടെ’ ഹബായി? ഇരട്ടക്കുടിയേറ്റത്തിനിടെ മല്ലൂസ് ഒരു കാര്യം മറക്കരുത്!
Mail This Article
മോങ്ങാനിരുന്ന ചരിത്രത്തിന്റെ തലയിൽ എന്നും തേങ്ങ വീണിട്ടുണ്ട്. അതിനെ ചരിത്രകാരന്മാർ ഇംഗ്ലിഷിൽ ഇമ്മീഡിയറ്റ് കോസ് (പെട്ടെന്നുള്ള കാരണം) എന്നാണു വിളിക്കുന്നത്. ചരിത്രപരമായ ഒരുപാടു കാരണങ്ങളാൽ വലിയൊരു മാറ്റത്തിന് ഒരു കാലമോ പ്രദേശമോ സജ്ജമായിക്കഴിയുമ്പോൾ, പെട്ടെന്ന് ആ സംഭവമുണ്ടാകുന്നതിന് ആക്കംകൂട്ടുന്ന ഒരു ചെറുസംഭവമുണ്ടാകും. രണ്ടാം ലോകയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണമായി പറയുന്നത് ജർമനിയുടെ പോളണ്ട് ആക്രമണമാണ്. എന്നാൽ, അവിശ്വസനീയവും രസകരവുമായ ചില ഇമ്മീഡിയറ്റ് കോസുകളുമുണ്ടാകും. കേരളത്തിലേക്കു വടക്കു കിഴക്കൻ ഇന്ത്യയിൽനിന്നുള്ള തൊഴിലാളി കുടിയേറ്റം വൻതോതിൽ ആരംഭിക്കുന്നതിന് (‘ഭായിമാരുടെ വരവിന്’ എന്നു ചുരുക്കം) വഴിതുറന്ന 1996ലെ ഒരു സുപ്രീം കോടതി വിധി ഉദാഹരണം. അസമായിരുന്നു അന്ന് ഇന്ത്യയിലെ പ്ലൈവുഡ് വ്യവസായത്തിന്റെ തലസ്ഥാനം. കാട്ടുമരങ്ങളായിരുന്നു അതിന്റെ ഭക്ഷണം. 1996ൽ ടി.എൻ.ഗോദവർമൻ തിരുമുൽപാട് കൊടുത്ത കേസിൽ കാട്ടുമരങ്ങൾ വെട്ടി പ്ലൈവുഡ് ഉണ്ടാക്കുന്നതു സുപ്രീം കോടതി രാജ്യമൊട്ടാകെ നിരോധിച്ചു. അസമിലെ പ്ലൈവുഡ് വ്യവസായം തകർന്നു. അതു പക്ഷേ,