‘ആ അധോലോകം കേരള പൊലീസിന് അറിയാഞ്ഞിട്ടല്ല; എന്നിട്ടും എന്തുകൊണ്ട് പെൺകുട്ടികളടക്കം ആകർഷിക്കപ്പെടുന്നു?’
Mail This Article
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി തയാറാക്കിയ റിപ്പോർട്ടുപ്രകാരം ജില്ലയിൽ ഒരു വർഷംകൊണ്ട് ലഹരിമരുന്നു വിൽപനയിലുണ്ടായ വർധന 300 ശതമാനമാണ്. പിടിക്കപ്പെട്ട കേസുകൾ മാത്രമാണ് ഈ കണക്കിൽപെടുന്നത്. പിടിക്കപ്പെടാത്തവ അവയെക്കാൾ എത്രയോ അധികമായിരിക്കും എന്നു സാമാന്യബുദ്ധികൊണ്ട് ചിന്തിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒട്ടും ശുഭപ്രതീക്ഷ നൽകുന്നതല്ല ഈ റിപ്പോർട്ട്. ഇതു തിരുവനന്തപുരം റൂറൽ ജില്ലയ്ക്കു മാത്രമാണ് ബാധകമെന്നു പലരും ചിന്തിച്ചേക്കാം. പക്ഷേ, വാസ്തവം അങ്ങനെയല്ല. സംസ്ഥാനത്ത് 2024ൽ കഞ്ചാവ് പിടികൂടിയതിൽ തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്തു മാത്രമാണ്. പാലക്കാട്, തൃശൂർ, കോഴിക്കോട് എന്നിവ മുന്നിലുണ്ട്. എംഡിഎംഎ വിൽപനയിലും തിരുവനന്തപുരം അങ്ങനെതന്നെ. നാലാം സ്ഥാനത്തെ വർധന 300 ശതമാനമാണെങ്കിൽ, മുകളിലെ സ്ഥാനങ്ങളിലെ വർധന എന്തായിരിക്കാം? പട്ടികയിൽ താഴെയുള്ള ജില്ലകളുടെ ഇത്തരമൊരു കണക്ക് ലഭ്യമല്ലെന്നു തോന്നുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ റിപ്പോർട്ട് മറ്റു ചില വസ്തുതകളും നൽകുന്നുണ്ട്. ലഹരിമരുന്നു വിൽപനയിൽ സ്ത്രീകൾ