അപകടമോ ചോർച്ചയോ വന്നാൽ റേഡിയേഷൻ കൂടുതൽ പേരിലേക്ക്; പശ്ചിമഘട്ടം താങ്ങില്ല; കേരളത്തിന് വേണോ ആണവ നിലയം?
Mail This Article
തിരുവനന്തപുരം നഗരത്തിൽനിന്നു വെറും 100 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ കൂടംകുളത്ത് ആണവനിലയമുണ്ട്. അവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നാം ഉപയോഗിക്കുന്നു. കേരളത്തിൽ ആണവനിലയം ആവശ്യമോ എന്നതിൽ അഭിപ്രായം പറയുമ്പോൾ ഇക്കാര്യം മനസ്സിലുണ്ടാകണം. ആണവോർജത്തെക്കുറിച്ചു തൊണ്ണൂറുകളിലുണ്ടായിരുന്ന കാഴ്ചപ്പാടുകൾ പുതുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളും അനുഭവപാഠങ്ങളും കൂടുതൽ കർക്കശമായ സുരക്ഷാ മാനദണ്ഡങ്ങളും ഇപ്പോഴുണ്ട്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ എന്നീ വിഷയങ്ങളിലെ ആഗോള അവബോധവും ഉടമ്പടികളും ഊർജനിലയങ്ങളുടെ നിർമാണത്തിൽ ഇപ്പോൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഊർജ ആവശ്യം, നിലയം സ്ഥാപിക്കാനുള്ള ചെലവ്, വൈദ്യുതി ചാർജ്, പാരിസ്ഥിതികാഘാതം, അപകടസാധ്യത എന്നിവയും പരിഗണിക്കണം. സമൂഹം വളരുന്നതിനനുസരിച്ച് കേരളത്തിൽ വ്യാവസായികേതര ഊർജ ഉപയോഗവും വർധിക്കുന്നു. വൈദ്യുത കാറുകൾ മുതൽ വീടിനുള്ളിലെ ലിഫ്റ്റ് വരെ പുതിയ ഊർജ ആവശ്യങ്ങളിൽപ്പെടുന്നു. കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങുന്ന കേരളം ഊർജശേഷി കാര്യമായി വർധിപ്പിക്കണമെന്നു വ്യക്തം. ഭാവിയിൽ 10,000 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കാനുള്ള തീരുമാനങ്ങൾ ഇപ്പോഴേ ഉണ്ടാകണം. ഈ പശ്ചാത്തലത്തിൽ, ശാസ്ത്രവേദി കൂടംകുളത്തെ ശാസ്ത്രജ്ഞരെയും പ്രഫ.ആർ.വി.ജി.മേനോനെപ്പോലുള്ള വിദഗ്ധരെയും പങ്കെടുപ്പിച്ച് സെമിനാറും ചർച്ചകളും നടത്തി. ആണവനിലയത്തെ അടച്ച് എതിർക്കേണ്ടെന്നും സർക്കാർ ആദ്യം