2025 സെപ്റ്റംബറിൽ മോദി വിരമിക്കുമോ? മാർച്ചിൽ ഭാഗവത് സ്വന്തം തീരുമാനം പറയും? ‘ബിജെപിയിൽ വരാം പൊളിച്ചെഴുത്ത്’
Mail This Article
ഇംഗ്ലിഷ് പാട്ടുകൾ കേൾക്കുകയോ പാടുകയോ ചെയ്യുന്ന ബിജെപി വിരുദ്ധർ അത്ര പഴയതല്ലാത്തൊരു പാട്ടിലെ ഒരു വരി മൂളിയേക്കാം: “...Everything wrong gonna be alright, come September”, സെപ്റ്റംബർ വരട്ടെ, എല്ലാം ശരിയാകും! ചരിത്രപരമായും അല്ലാതെയും ബിജെപിക്കു പ്രധാനമാണ് സെപ്റ്റംബർ മാസം. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം കൂടി പരിഗണിച്ച് എൽ.കെ.അഡ്വാനി 1990ൽ രഥയാത്ര തുടങ്ങാൻ തിരഞ്ഞെടുത്തത് സെപ്റ്റംബർ 25 ആണ്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ജന്മദിനം സെപ്റ്റംബർ 11ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് സെപ്റ്റംബർ 17ന്. വരുന്ന സെപ്റ്റംബറിൽ ഭാഗവതിനും മോദിക്കും 75 വയസ്സു തികയും. പൊതുജീവിതത്തിൽനിന്ന് ഒരു പ്രായത്തിൽ വിരമിക്കേണ്ടതുണ്ടെന്നു ചില ഉദാഹരണങ്ങൾ സഹിതം ആഭ്യന്തരമന്ത്രി അമിത് ഷായെപ്പോലുള്ളവർ പറഞ്ഞിട്ടുണ്ട്. മോദിക്കു വിരമിക്കൽ പ്രായം ബാധകമാണോയെന്നും 75ൽ വിരമിക്കില്ലേയെന്നും അരവിന്ദ് കേജ്‌രിവാളിനെപ്പോലെ ചില ബാഹ്യശക്തികൾ, പരപ്രേരണയാലോ അല്ലാതെയോ ആവാം, കഴിഞ്ഞവർഷം ചോദിച്ചിരുന്നു. ഈ വർഷം സെപ്റ്റംബർ അടുക്കുമ്പോൾ കേജ്‌രിവാൾ ചോദ്യം ആവർത്തിച്ചേക്കാം, അതിനു മുൻപു ഡൽഹിയിൽ വീണ്ടും മുഖ്യമന്ത്രിയായാൽ വിശേഷിച്ചും. ആർഎസ്എസിനു മേധാവിയെ