കാനവും കോടിയേരിയും കണ്ടെന്നു വച്ച്, ഗോവിന്ദനും ബിനോയിയും കൂടിക്കാണണോ? എൽഡിഎഫിലാകെ ‘മുറിവുകൾ’
Mail This Article
2025 ജനുവരി 17നു സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഒരുലക്ഷംപേരുടെ മാർച്ച് പ്രഖ്യാപിച്ചതു മറ്റാരുമല്ല; സിപിഐയുടെ ട്രേഡ് യൂണിയൻ സംഘടനയായ എഐടിയുസിയാണ്. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും 22ന് പണിമുടക്കാൻ പോകുന്നു. എഐടിയുസി പെട്ടെന്ന് ഒരു പ്രതിഷേധ മാർച്ച് പ്രഖ്യാപിക്കുകയല്ല ചെയ്തത്. മുന്നോടിയായി സംസ്ഥാനത്ത് അവർ രണ്ടു ജാഥകൾ നടത്തി. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസിനും ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രനുമായിരുന്നു ജാഥകളുടെ നേതൃത്വം. അതിനു സമാപനം കുറിച്ചാണ് സെക്രട്ടേറിയറ്റ് മാർച്ച്. ഇടതു സർക്കാർ ഭരിക്കുമ്പോൾ ഒരിക്കൽ മാത്രമേ എഐടിയുസി സംസ്ഥാനജാഥ നടത്തി പ്രതിഷേധിച്ചിട്ടുള്ളൂ. അത് 1996ലെ നായനാർ സർക്കാരിനെതിരെയാണ്. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ നടത്തിയ ജാഥയ്ക്കുശേഷം ഇപ്പോഴാണ് സംസ്ഥാന സർക്കാരിനെതിരെ രാജേന്ദ്രനും ആഞ്ചലോസും കൊടിപിടിക്കുന്നതെന്നുകൂടി പറയുമ്പോൾ ഗൗരവം വ്യക്തമാകും.