‘കഴിവ്’ വേണ്ട, ഇന്റർവ്യൂ നടത്തി നിയമനം നൽകാം; നെറ്റ് അപ്രസക്തമാകുമോ? ഉന്നത വിദ്യാഭ്യാസം കൈപ്പിടിയിലാക്കാൻ കേന്ദ്രം?
Mail This Article
സർവകലാശാല- കോളജ് അധ്യാപക നിയമനങ്ങളിലെ അടിസ്ഥാനയോഗ്യതകളിലുള്ള മാറ്റങ്ങളടക്കം യുജിസി കഴിഞ്ഞദിവസം പുറപ്പെടുവിച്ച കരടു വിജ്ഞാപനം ഒട്ടേറെ ആശങ്കകൾ ഉയർത്തുന്നതാണ്. ഗുണനിലവാരം ഉറപ്പാക്കുമെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ടുള്ള ‘യുജിസി റഗുലേഷൻസ് 2025’ ഈ മേഖലയെ പൂർണമായും കേന്ദ്ര സർക്കാരിന്റെ കൈപ്പിടിയിലാക്കുമെന്നതാണ് ആശങ്കകളിലൊന്ന്. യുജിസിയുടെ അവകാശവാദങ്ങൾക്കപ്പുറത്ത്, ഈ നിർദേശങ്ങൾ നടപ്പാക്കുമ്പോൾ പ്രായോഗികതലത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പലതാണ്. അഞ്ചുവർഷം മുൻപു കേന്ദ്രസർക്കാർ അവതരിപ്പിച്ച ‘ദേശീയ വിദ്യാഭ്യാസ നയം 2020’ ഉന്നതവിദ്യാഭ്യാസ മേഖലയിലും പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഏറ്റവും പ്രധാന നയരേഖയായി വേണം യുജിസി വിജ്ഞാപനത്തെ കാണാൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രാദേശികഭാഷാവൽക്കരണം, ഐച്ഛിക വിഷയത്തിൽ ആഴത്തിൽ അവഗാഹം നേടുന്ന പരമ്പരാഗതരീതിക്കു പകരം വ്യത്യസ്തവും വിഭിന്നങ്ങളുമായ ശാസ്ത്ര, സാങ്കേതിക, സാമൂഹികശാസ്ത്ര, കലാ വിഷയങ്ങൾ വിദ്യാർഥികൾ ഒരേസമയം പഠിക്കുന്ന പ്രക്രിയ, ഇംഗ്ലിഷ് ഭാഷയുടെ പടിയിറക്കം എന്നിവയ്ക്ക് അടിവരയിടുന്നതാണ് യുജിസി നിർദേശങ്ങൾ. അതിൽ ഏറ്റവും പ്രധാനം അധ്യാപകയോഗ്യതയിൽ വരുത്തിയ