സിപിഎം തീരുമാനം 2022ൽ ഞാൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ. തുടർന്നും പാർട്ടി ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യും; സജീവമാകില്ല എന്നു പറയാം. അത് വയസ്സനായിട്ടില്ല; ആരോഗ്യത്തിന് കാര്യമായ പ്രശ്നമൊന്നുമില്ല
വിഷമം വന്നാൽ ബ്രിട്ടോയെ ഓർക്കും അതോടെ എല്ലാം ഉപേക്ഷിക്കും. മന്ത്രിയും സ്പീക്കറും ആകാത്തത് പിണറായിയുടെ കുഴപ്പം കൊണ്ടല്ല. സിപിഎം അല്ലാതെ മറ്റൊരു പാർട്ടിയെപ്പറ്റി ചിന്തിച്ചിട്ടില്ല
അധികാരം വരുമ്പോൾ ജാഗ്രത വേണം പാർട്ടിയല്ലാതെ മറ്റൊരു താൽപര്യമില്ല. ഒരു ക്യാംപസിലെ കുഴപ്പം എസ്എഫ്ഐയുടെ മുഴുവൻമേൽ ചാർത്തരുത്. ഉമ്മൻ ചാണ്ടി എല്ലാവർക്കും എപ്പോഴും സമീപിക്കാവുന്ന നേതാവായിരുന്നു. അദ്ദേഹത്തെ കാണാൻ ആരുടെയും സഹായം വേണ്ടിയിരുന്നില്ല.
കോട്ടയം ജില്ലാ കമ്മിറ്റി എന്ന സ്വന്തം ഘടകത്തിൽ നിന്നു മാറി സിപിഎമ്മിന്റെ ഒരു സാധാരണ അംഗമായി മാത്രം തുടരാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതിന്റെ കാരണങ്ങൾ മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ കെ.സുരേഷ് കുറുപ്പ് സംസാരിക്കുന്നു
കെ.സുരേഷ് കുറുപ്പ് (ഫയൽ ചിത്രം: മനോരമ)
Mail This Article
×
സിപിഎമ്മിന്റെ പ്രസാദാത്മകമായ മുഖമാണ് കെ.സുരേഷ് കുറുപ്പ്. മുൻ എംപിയും മുൻ എംഎൽഎയുമായ ഈ നേതാവ് പാർട്ടി പദവികളിൽ നിന്നു പടിയിറങ്ങാനുള്ള തീരുമാനം കഴിഞ്ഞ ദിവസം എടുത്തു. ആ താൽപര്യം അറിയിച്ച് പാർട്ടിയെ അദ്ദേഹം തന്നെ സമീപിക്കുകയായിരുന്നു. പ്രതിഷേധവും അമർഷവും വേദനയും ആ തീരുമാനത്തിനു പിന്നിൽ ദർശിക്കുന്നവരുണ്ട്. മധ്യതിരുവിതാംകൂറിലെ സിപിഎമ്മിന്റെ ഏറ്റവും സുപരിചിതനായ നേതാവായിട്ടും സുരേഷ് കുറുപ്പ് ഒരിക്കൽ പോലും മന്ത്രിയായില്ല. 30 വർഷത്തോളം ജില്ലാ കമ്മിറ്റി അംഗമായിട്ടും തൊട്ടു മുകളിലുള്ള ഘടകമായ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടുമില്ല. പാർലമെന്ററി–സംഘടനാ മേഖലകളിൽ അവസരം കിട്ടി എന്നതു ശരിയാണെങ്കിലും രണ്ടു രംഗത്തും ഉദ്ദേശിച്ച ഉയരങ്ങളിലേക്ക് കുറുപ്പ് എത്തുന്നത് തടയപ്പെട്ടോ?
അദ്ദേഹത്തിന്റെ വൃത്തിയും വെടിപ്പും തെറ്റിദ്ധരിക്കപ്പെട്ടോ? വിഎസ് പക്ഷക്കാരനായി മുദ്രകുത്തപ്പെട്ടോ? കോട്ടയം ജില്ലാ കമ്മിറ്റി എന്ന സ്വന്തം ഘടകത്തിൽ നിന്നു മാറി സിപിഎമ്മിന്റെ ഒരു സാധാരണ അംഗമായി മാത്രം തുടരാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതിന്റെ കാരണങ്ങൾ ഈ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ കെ.സുരേഷ് കുറുപ്പ് സംസാരിക്കുന്നു.
English Summary:
Kerala CPM Leader Suresh Kurup's Shocking Resignation: What Happened? – exclusive cross fire interview
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.