ആ 9 വയസ്സുകാരിയുടെ കയ്യിൽ ഒരൊറ്റ വിരൽ! ആയുധത്തിനും കാമത്തിനും ഇരകളാകുന്ന കുഞ്ഞുങ്ങൾ

Mail This Article
വർഷങ്ങൾക്കു മുൻപ്, വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷെരീഫ് എന്ന പട്ടണത്തിലെ രക്ഷാക്യാംപിൽ ടബാൻ എന്ന ഒൻപതു വയസ്സുകാരിയെ കാണുമ്പോൾ അവളുടെ വലതുകയ്യിൽ ഒറ്റവിരൽ മാത്രമാണുണ്ടായിരുന്നത്. ശരീരം മുഴുവൻ മുറിവുകൾ. ‘നാറ്റോ’ സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തിൽ ടബാനു മാതാപിതാക്കളും കുഞ്ഞനിയനും വീടും നഷ്ടമായിരുന്നു. പരിമിതസൗകര്യങ്ങൾ മാത്രമുള്ള ടെന്റിൽ ചുമർ നോക്കിക്കിടക്കുന്ന ആ പെൺകുട്ടിയുടെ അടഞ്ഞ കണ്ണുകൾ തീവ്രവേദനയാൽ പിടയുന്നതും ചോരക്കറ മായാത്ത കൺപോളകൾക്കിടയിലൂടെ നീർത്തുള്ളികൾ ഇറ്റുവീഴുന്നതും ഓർക്കുമ്പോൾ ഇന്നും എനിക്കു ശ്വാസം മുട്ടും. ചിറകു മുറിഞ്ഞ കുഞ്ഞാറ്റക്കിളി തണുത്തുറഞ്ഞ ഏതോ വിദൂരദേശത്തിരുന്ന് അമ്മയെ വിളിച്ചുകരയുന്ന സ്വപ്നം ഒരുപാടുനാൾ എന്നെ പിന്തുടർന്നു. വീടും മാതാപിതാക്കളും നഷ്ടപ്പെട്ട ടബാനെപ്പോലുള്ള കുഞ്ഞിക്കിളികളെ പിന്നെയും ഒരുപാടു സ്ഥലങ്ങളിൽ കണ്ടു. 2014ൽ തെക്കൻ സുഡാനിലെ ബെന്റ്യുവിൽ വംശീയയുദ്ധം നടന്നപ്പോൾ, ഭയന്നോടിയ ജയിംസ് എന്ന പതിനൊന്നു വയസ്സുകാരനെ ഏതോ ഗറിലസംഘം പിടികൂടി കൂടെച്ചേർത്തു. പേന പിടിക്കേണ്ട കൈകളിൽ അവർ തോക്കും ബുള്ളറ്റും നൽകി. മൂന്നു വർഷത്തെ പീഡനങ്ങൾക്കുശേഷം രക്ഷപ്പെട്ട ജയിംസ് യുഗാണ്ടയിലെ അഭയാർഥിക്യാംപിൽ എത്തുമ്പോൾ മാനസികമായി തകർന്നിരുന്നു. പക്ഷേ,