ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്‌ഷനും തമ്മിലുള്ള അതിരുകൾ മാ‍യ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം

loading
English Summary:

Zachariah and Jomy Thomas Speak About India's Broken Promises and Political Landscape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com