വിദ്വേഷം പ്രസംഗിച്ച ജഡ്ജിയെ പിന്തുണച്ച യോഗി; മക്കൾ നിയമനം തടയാമെന്ന് കൊളീജിയം; ജഡ്ജി നിയമനരീതിയിൽ ആർക്കാണ് പ്രശ്നം!

Mail This Article
രാജ്യത്ത് ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്ന പൊതുരഹസ്യങ്ങൾ പലതുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനവും സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റവുമെന്നു പറഞ്ഞത് ജസ്റ്റിസ് റുമ പാലാണ്. മികച്ചൊരു ജഡ്ജിയെന്നു സുപ്രീം കോടതിയിൽ പേരെടുത്ത റുമ പാൽ, ജഡ്ജിനിയമനത്തിന്റെ രഹസ്യസ്വഭാവത്തെ പാപം എന്നു വിളിച്ചു; സൗഹൃദങ്ങൾ, കടപ്പാടുകൾ, ബന്ധുബലം, ജഡ്ജിമാർ തമ്മിലുള്ള നീക്കുപോക്കുകൾ... ഇങ്ങനെ പല കാരണങ്ങളാലുള്ള തെറ്റായ കൊളീജിയം തീരുമാനങ്ങളാണ് ആ പാപത്തിന്റെ ഫലം എന്നു വിശദീകരിച്ചു. അലഹാബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഖർ കുമാർ യാദവിനെ ജഡ്ജിയാക്കിയതിനെ അത്തരമൊരു തീരുമാനത്തിന്റെ ഉദാഹരണമായി പറയാം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് യാദവിനെ ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയാക്കാൻ 2019 ഫെബ്രുവരിയിൽ ശുപാർശ ചെയ്തത്. അന്നു കൊളീജിയത്തിനു മുന്നിൽ യാദവിനെക്കുറിച്ച് ഒരു അഭിപ്രായക്കുറിപ്പുണ്ടായിരുന്നു, അലഹാബാദിലെ മുൻ ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്കു സുപ്രീം കോടതിയിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എഴുതിയത്. കേന്ദ്രമന്ത്രിയുമായുൾപ്പെടെ