2024ല്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരെണ്ണമാണ്‌ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കൻ സേന പിന്‍വാങ്ങി താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ അത്‌ പാക്കിസ്ഥാന്റെ കൂടി വിജയമായിട്ടാണ്‌ ലോകം കണ്ടത്‌. ഇങ്ങനെ പാക്കിസ്ഥാനോട്‌ ആഭിമുഖ്യമുള്ള ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സ്ഥാനമേറ്റിട്ടും ഇപ്പോൾ എന്തുകൊണ്ടാണ്‌ ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിൽ സംഘര്‍ഷം ഉടലെടുത്തത്‌ എന്നത് വലിയ അതിശയം ഉളവാക്കിയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ബ്രിട്ടൻ വാണിരുന്ന കാലത്തും അവര്‍ക്ക്‌ തങ്ങളുടെ വരുതിയില്‍ പൂര്‍ണമായും കൊണ്ടു വരാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു ഇന്നത്തെ അഫ്‍ഗാനിസ്ഥാന്‍. റഷ്യയുടെ അടുത്തു സ്ഥിതി ചെയ്യുന്നതും പശ്ചിമേഷ്യയിലേക്കുള്ള കര മാര്‍ഗമുള്ള വഴികള്‍ കടന്നു പോകുന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഒട്ടേറെ യുദ്ധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 1893ല്‍ ബ്രിട്ടന്റെ മോര്‍ട്ടിമാര്‍ ഡ്യൂറൻഡ് എന്ന ഉദ്യോഗസ്ഥനും അഫ്‍ഗാനിസ്ഥാനിലെ അന്നത്തെ അമീര്‍ ആയിരുന്ന അബ്ദുര്‍ റഹ്മാന്‍ ഖാനും കൂടി ഇരു പ്രദേശങ്ങളുടേയുമിടയില്‍ ഡ്യൂറൻഡ് ലൈന്‍ (The Durand Line) എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അതിര്‍ത്തി നിശ്ചയിച്ചു. ഇതിനുശേഷം ബ്രിട്ടൻ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിടുന്നതുവരെ ഈ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ 1948 മുതല്‍ അഫ്‍ഗാനിസ്ഥാന്‍ ഡ്യൂറന്‍ഡ്‌ ലൈനിനോടുള്ള തങ്ങളുടെ എതിര്‍പ്പ്‌ വ്യക്തമാക്കി തുടങ്ങി. വിഭജന സമയത്ത്‌ പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനും അവര്‍ ഇന്ത്യയില്‍ നിന്നും കയ്യടക്കിയ കശ്മീരിന്റെ ഭാഗമായ ഉത്തര പ്രവിശ്യയും (ഇന്നത്തെ ഖൈബര്‍ പക്തുന്‍വ) തങ്ങള്‍ക്ക്‌ അവകാശപെട്ടതാണെന്ന വാദം കാബൂള്‍ ഉന്നയിച്ചു. ഇതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ 1950കളിലും അടുത്ത ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളിലും പലവട്ടം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു. അമേരിക്ക നയിച്ച തെക്ക്‌ കിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ‘സീറ്റോ’യില്‍ പാക്കിസ്ഥാന്‍ ഒരു ഉടമ്പടി രാഷ്ട്രമായതും അഫ്‍ഗാനിസ്ഥാന്‍ സോവിയറ്റ്‌ യൂണിയനോട്‌ കൂടുതല്‍ അടുത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുവാന്‍ സഹായിച്ചു. 1979ല്‍ സോവിയറ്റ്‌ പട്ടാളം അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു പോരികയും ചെയ്തു. ലോക ചരിത്രത്തില്‍ ദൂരവ്യാപകമായ പല മാറ്റങ്ങള്‍ക്കും ആരംഭം കുറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്‌ ഇരുപതാം നൂറ്റാണ്ടിന്റെ എട്ടാം ദശകത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്‌. 1977ല്‍ പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വമ്പൻ കൃത്രിമം നടന്നതായി ആരോപിച്ചു പ്രക്ഷോഭം കനത്തപ്പോള്‍

loading
English Summary:

India's New Approach to a Changing Afghanistan, Pakistan Facing Big Challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com