2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ കേരളത്തിന്റെ കടം 1.62 ലക്ഷം കോടി രൂപ. 2024ൽ അത് 4.29 ലക്ഷം കോടിയായി. എട്ടു വർഷംകൊണ്ട് 2.67 ലക്ഷം കോടിയുടെ വർധന. വരുന്ന മാർച്ചോടെ അത് 4.71 ലക്ഷം കോടിയാകും. വികസനത്തിന്റെ പേരുപറഞ്ഞ് കടമെടുത്തിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ ശമ്പളവും പെൻഷനും ഉൾപ്പെടെ കുടിശികയാകുന്നത്? സര്ക്കാരിന്റെ അനിയന്ത്രിത ചെലവാണോ പ്രശ്നം?
കേരളത്തിലെ ഭരണ, സാമ്പത്തിക, സാമൂഹിക മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നാലു വിദഗ്ധർ– ടി. നന്ദകുമാർ, ഡോ. ലേഖ ചക്രവർത്തി, ഡോ. ബി. അശോക്, ഡി. നാരായണ– വിലയിരുത്തുകയാണിവിടെ. വായിക്കാം ‘കെടുകാര്യം, കടഭാരം’ പരമ്പരയുടെ രണ്ടാം ഭാഗം.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ. (ചിത്രം: മനോരമ)
Mail This Article
×
ഈ വർഷത്തെ ബജറ്റ് (2024–25) അനുസരിച്ച് സംസ്ഥാനത്തിന്റെ പൊതുകടം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 34 ശതമാനമാണ്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾകൂടി ചേർക്കുമ്പോൾ പിന്നെയും 3% മുതൽ 4% വരെ കടം വർധിക്കും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കടത്തിന്റെ തോത് അത്ര ഭയാനകമൊന്നുമല്ല. എന്നാൽ, കേരളത്തേക്കാൾ കടത്തിന്റെ തോത് കുറഞ്ഞുനിൽക്കുന്ന ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളുണ്ടെന്ന കാര്യം മറക്കരുത്.
വികസനത്തിനായി കടമെടുക്കുക എന്നതു പൊതുവേ അംഗീകരിക്കപ്പെടുന്ന സമീപനമാണ്. എന്നാൽ, അത് എത്രത്തോളം ആകാമെന്നതാണു ചോദ്യം. നിലവിൽ സംസ്ഥാനം വർഷംതോറും തിരിച്ചടയ്ക്കേണ്ടത് 70,000 കോടി മുതൽ 80,000 കോടി രൂപ വരെയാണ്. കടമെടുക്കുന്നതാകട്ടെ വർഷം ഒരു ലക്ഷം കോടിയും. ഒരുവശത്ത് സംസ്ഥാനത്തിന്റെ
English Summary:
Kerala's Debt Crisis: Experts Analysing the State's Finances.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.