‘ഇണ’യെ കിട്ടാതെ കാടിന് പുറത്തേക്ക്; ലക്ഷ്യം നാട്ടിലെ അരുമകളെ; പരിഹാരം ‘കാട്ടിൽ’തന്നെ; മാരക വില്ലൻ മറ്റൊരു കൂട്ടർ!

Mail This Article
വനത്തിനുള്ളിൽ കടുവകളുടെ പോരാട്ടത്തിന്റെയും ഏറ്റുമുട്ടലിന്റെയും കാലം. ഏറ്റവും കരുത്തനായ കടുവകൾ കാട്ടിൽ വാഴുകയും പരുക്കേറ്റതും പ്രായമായതുമായ കടുവകൾ കാട്ടിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്ന സമയം. ജനുവരി, ഫെബ്രുവരി മാസങ്ങൾ കടുവകളുടെ ഇണചേരൽ കാലമാണ്. ഇണയെ കിട്ടാതെ വരുമ്പോൾ കടുവകൾ തമ്മിൽ ഇണയ്ക്കു വേണ്ടി പരസ്പരം ഏറ്റുമുട്ടും. ഒരു കടുവയുടെ കൂടെയുള്ള പെൺകടുവയെ കൂടെക്കൂട്ടുന്നതിന് വേണ്ടിയാണ് പോരാട്ടം നടക്കുന്നത്. ഇങ്ങനെയുള്ള ഏറ്റുമുട്ടലുകളിൽ സ്വാഭാവികമായും കരുത്തനായ കടുവകൾ ജയിക്കുകയും പരുക്കേൽക്കുന്നവ മറ്റു സ്ഥലങ്ങളിലേക്കോ കാടിന് പുറത്തേക്കോ പോകുകയും ചെയ്യും. വിജയിക്കുന്ന ആൺ കടുവ മൂന്നാഴ്ചക്കാലമാണ് പെൺ കടുവയോടൊപ്പം കഴിയുന്നത്. വയനാട് പുൽപള്ളി അമരക്കുനിയിലെത്തിയ കടുവ ഒരാഴ്ചയിലധികമായി നാട്ടുകാരെ ഭീതിയിലാക്കുകയും വനംവകുപ്പിനെ വട്ടംചുറ്റിക്കുകയും ചെയ്യുകയാണ്. മൂന്നു കൂടുകൾ സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. മയക്കുവെടി വയ്ക്കാനുള്ള നീക്കവും ലക്ഷ്യം കണ്ടില്ല. കൂടു സ്ഥാപിച്ച് വനംവകുപ്പും നാട്ടുകാരും ഉറക്കമൊഴിച്ച് കാത്തിരുന്നിട്ടും തുടർച്ചയായി മൂന്നു ദിവസങ്ങളിൽ കടുവ ആടുകളെ കൊന്നു. വനംവകുപ്പിന് പിടികൊടുക്കാതെ ആടിനെ പിടിക്കുന്ന കടുവ പുൽപള്ളിയിൽ വലിയ തലവേദന സൃഷ്ടിക്കുമ്പോൾ