‘നാട്ടിൽ എന്തിന് വീട്? പ്രവാസി വരുമാനം കുറയുന്നു; മദ്യവും ഇനി കേരള സര്‍ക്കാരിനെ രക്ഷിക്കില്ല’

Mail This Article
സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടത്. അപ്പോൾ വരുമാനവും കൂടും. ജനങ്ങൾക്കുമേൽ നികുതി ചുമത്തി എല്ലാക്കാലത്തും വരുമാനം കൂട്ടാൻ കഴിയില്ല. അതിവേഗം സാമ്പത്തികവളർച്ച നേടണമെങ്കിൽ സർക്കാരിന്റെ ചില നയങ്ങൾ അഴിച്ചുപണിയേണ്ടി വരും. വ്യവസായവളർച്ചയ്ക്ക് അനുകൂലമായി സർക്കാർ ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും കേരളം ഇപ്പോഴും നിക്ഷേപത്തിന് ആദ്യം പരിഗണിക്കുന്ന ഇടങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. തൊഴിൽപ്രശ്നങ്ങൾ മാത്രമല്ല കാരണം. നിക്ഷേപകർ നേരിടുന്ന തടസ്സങ്ങൾ നീക്കാൻ ചടുലവും ധീരവുമായ ഇടപെടലുകൾ സർക്കാർ നടത്തണം. ഭൂമിയുടെ ലഭ്യതക്കുറവും പാരിസ്ഥിതിക വെല്ലുവിളികളും കേരളത്തിൽ വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനു തടസ്സങ്ങളാണ്. ഉയർന്ന നിലവാരമുള്ള ജോലികൾ കേരളത്തിനാവശ്യമാണ്. ഐടി, കൃഷി, ഭക്ഷ്യസംസ്കരണം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം കൊണ്ടുവന്നാലേ ഇത്തരം തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയൂ. വികസനം ഉറപ്പാക്കുന്ന, തൊഴിലവസരം കൂട്ടുന്ന മേഖലകളിൽ കൂടുതൽപണം സർക്കാർ ചെലവിടണം. നിർഭാഗ്യവശാൽ തൊഴിൽ സൃഷ്ടിക്കാൻ സർക്കാർ