ആ മോർച്ചറി ജീവനക്കാരൻ മരിച്ചത് അണുബാധയേറ്റ്; മൃതദേഹങ്ങളിൽ എച്ച്ഐവി ബാധിതർ വരെ; സുഹൃത്തിന്റെ ശരീരം കണ്ടിറങ്ങി, മടങ്ങി വന്നില്ല!

Mail This Article
അടുത്ത കാലത്ത് ചൈനയിൽ വന്ന തൊഴിൽ പരസ്യമാണ് ഇപ്പോൾ ചർച്ചാ വിഷയം. ‘മോർഗ് മാനേജർ’ എന്ന മോർച്ചറി ജീവനക്കാർ ആകാൻ താൽപര്യമുള്ള ഉദ്യോഗാർഥികളെ തേടിയാണ് പരസ്യം. ഉദ്യോഗാർഥികൾ വിജയിക്കേണ്ട പരീക്ഷ എന്താണെന്ന് അറിയുമോ? ഒരു മോർച്ചറിയിൽ ചുരുങ്ങിയത് 10 മിനിറ്റ് ചെലവഴിക്കണം. 45 വയസ്സിൽ താഴെയുള്ള പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. ചുരുങ്ങിയത് ജുനിയർ സെക്കൻഡറി സ്കൂൾ പഠനവും മതി. മാസം 300 ഡോളർ ശമ്പളം ലഭിക്കും. ചൈനയിലെ റുഷാനിലെ ഫ്യൂണറൽ സർവീസ് സെന്ററിലേക്കാണ് ജീവനക്കാരനെ വേണ്ടത്. എന്തു കൊണ്ടാണ് ചൈന ഇങ്ങനെ ഒരു പരസ്യം നൽകിയതെന്ന ചോദ്യം ജിജ്ഞാസ ഉണർത്തുന്നു. അതിലും ഉപരി എന്തുകൊണ്ടാണ് ഇന്റർനെറ്റ് ലോകം ഈ പരസ്യം ഇത്രയധികം ചർച്ച ചെയ്യുന്നത് എന്ന ചോദ്യവും ഉയരുന്നു. ജീവനക്കാരുടെ മനോധൈര്യം പരിശോധിക്കാനാണ് ഇങ്ങനെ ഒരു പരീക്ഷ നടത്തുന്നതെന്ന് റുഷാന്‍ ഫ്യൂണറൽ സർവീസ് സെന്റർ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. അതേസമയം ഈ പരീക്ഷ സംബന്ധിച്ച് വിദഗ്ധർ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗാർഥികളെ മോർച്ചറിയിൽ നിർത്തുന്നതിനു പകരം മാനസിക പരിശോധന നടത്തുകയോ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കുറച്ചു കാലം മോർച്ചറിയിൽ ഇന്റേൺഷിപ്പ് ഏർപ്പെടുത്തുകയോ ചെയ്താൽ പോരേ എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ നിർദേശം. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ പരസ്യം. മോർച്ചറി പരീക്ഷ സംബന്ധിച്ച് ഇത്രയേറെ ചർച്ച ഉയരുമ്പോൾ പ്രധാന ചോദ്യം ഉയരുന്നു. ഔദ്യോഗിക ജീവിതത്തിൽ നല്ല സമയം മുഴുവനും മോർച്ചറിയിൽ കഴിഞ്ഞു കൂടുന്ന ജീവനക്കാരുടെ കാര്യമോ? ശരിയാണ്. മോർച്ചറി എല്ലാവരെയും പേടിപ്പെടുത്തുന്നു. മോർച്ചറിക്ക് മരണത്തിന്റെ