മണ്ണിനടിയിൽ അപൂർവ ‘നിധി’, പിടിച്ചെടുക്കാൻ ട്രംപ്; സ്വതന്ത്രമാകാൻ കൊതിച്ച് ഈ ദ്വീപ്, പിടിവിടാതെ ഡെന്മാർക്കും; ആർക്കൊപ്പം നിൽക്കും ഈ സ്വപ്ന ഭൂമി!

Mail This Article
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് യുഎസിനു വേണം... 2019ല്‍ തന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് ഡോണള്‍ഡ് ട്രംപ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി. വിടുവായത്തത്തിന് കുപ്രസിദ്ധനായതിനാല് ട്രംപിന്റെ വാക്കുകളെ അന്നാരും കാര്യമായെടുത്തില്ല. അസംബന്ധം എന്ന വാക്കില്‍ ഗ്രീന്‍ലാന്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞു. എന്നാലിന്ന്, രണ്ടാം ട്രംപ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ട്രംപ് വീണ്ടും ആ വെടി പൊട്ടിച്ചു. ഇത്തവണ അത്രയേറെ ഗൗരവത്തില്‍. ഗ്രീന്‍ലാന്‍ഡ് മാത്രമല്ല, പാനമ കനാലും കാനഡയും യുഎസിന് വേണമത്രേ. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡും സാമ്പത്തിക സുരക്ഷയ്ക്ക് പാനമ കനാലും വേണമെന്നാണ് ട്രംപ് പറയുന്നത്. കുടിയേറ്റവും ഇറക്കുമതി തീരുവ വര്‍ധനവും പ്രധാന വിഷയങ്ങളാകുമെന്ന് കരുതിയിരുന്ന ട്രംപിന്റെ രണ്ടാമൂഴത്തില്‍ പെട്ടെന്നുണ്ടായ ട്വിസ്റ്റായിരുന്നു ഗ്രീന്‍ലാന്‍ഡ് പ്രഖ്യാപനം. ഒരിക്കല്‍ തമാശയെന്ന് കരുതി തള്ളിക്കളഞ്ഞ പ്രഖ്യാപനം പെട്ടെന്നൊരു ദിവസം വലിയ ഭൗമശാസ്ത്ര ചര്‍ച്ചയ്ക്കു വഴിവച്ചിരിക്കുന്നു. സാമ്രാജ്യ വികസനമാണോ രണ്ടാം വരവില്‍ ട്രംപിന്റെ ലക്ഷ്യം? എന്തിനാണ് ഗ്രീന്‍ലാന്‍ഡിനെയും പാനമ കനാലിനെയും ട്രംപ് കണ്ണുവയ്ക്കുന്നത്.