ചൂടുള്ള ചായ കുടിച്ചാൽ കാൻസർ വരുമോ? ഗ്രീൻ ടീയും ആരോഗ്യത്തിന് പ്രശ്നമാണോ? ഡോ. സുരേഷ് പിള്ള എഴുതുന്നു...

Mail This Article
ലോകമെമ്പാടുമുള്ള അന്നനാള കാൻസറുകളിൽ ഭൂരിഭാഗവും സ്ക്വാമസ് സെൽ കാർസിനോമ എന്ന വിഭാഗത്തിലുള്ളവയാണ്. യൂറോപ്പിലും അമേരിക്കയിലും ഇതു പ്രധാനമായും പുകവലിയും മദ്യപാനവും മൂലമാണ് ഉണ്ടാകുന്നത്. പുകവലിയും മദ്യപാനവും പുരുഷന്മാരിൽ കൂടുതലായതിനാലാകാം അവരിലാണ് ഇതു കൂടുതലായും കാണപ്പെടുന്നത്. എന്നാൽ, ഇറാനിലെ ഗൊലേസ്ഥാൻ പ്രവിശ്യയിൽ സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ ഉയർന്നനിരക്കിൽ അന്നനാള കാൻസർ കണ്ടെത്തിയിരുന്നു. പുകവലി, മദ്യപാനം എന്നിവ തീരെയില്ലാത്ത മേഖലയാണിത്. വളരെ ചൂടോടെ ചായ കുടിക്കുന്നത് ഇവിടെയുള്ളവരുടെ പതിവാണ്. തുടർന്നുള്ള പഠനങ്ങളിൽ, ചൂടുള്ള ചായ/ കാപ്പി എന്നിവ കുടിക്കുന്നവർക്ക് അന്നനാളത്തിലെ കാൻസറിനുള്ള സാധ്യത മറ്റുള്ളവരെക്കാൾ ഇരട്ടിയിലധികമാണെന്നു കണ്ടെത്തി. പതിവായി തിളച്ച പാനീയങ്ങൾ അതേപടി കുടിക്കുന്നതുമൂലമുള്ള അന്നനാള കാൻസർ ചൈനയിലെ ലിൻസിയൻ പ്രവിശ്യയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂടുള്ള ചായ ഉപയോഗവും സ്ക്വാമസ് സെൽ കാർസിനോമയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഒരുപാടുണ്ട്. വളരെ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതിലൂടെ അന്നനാളത്തിലെ കോശങ്ങൾക്കു നാശം സംഭവിക്കും. ഇതു തുടർച്ചയായ അണുബാധയ്ക്കും