ഗ്രീഷ്മയുടെ ‘പക’യ്ക്കു പിന്നിൽ എന്താണ്? ‘പ്രണയബന്ധത്തിൽ താൽപര്യമില്ലെങ്കിൽ കൊല്ലുകയല്ല വേണ്ടത്; സ്ത്രീകളുടെ പാറ്റേൺ വ്യത്യസ്തം’

Mail This Article
‘‘ഒരാൾക്ക്, മറ്റൊരാളോട് സ്നേഹം ഉണ്ടായിപ്പോകുന്നതാണ്. അത് വിലയ്ക്കു വാങ്ങാനും പറ്റില്ല, പിടിച്ചു വാങ്ങാനും പറ്റില്ല’’. ‘മേഘം’ എന്ന പ്രിയദർശൻ ചിത്രത്തിൽ മദ്യപിച്ച് പാതിബോധത്തിലായിരുന്ന മമ്മൂട്ടി കഥാപാത്രത്തോട് പൂജ ബത്ര പറഞ്ഞ ഈ വാക്കുകൾ അന്നും ഇന്നും കയ്യടികൾ ഏറ്റുവാങ്ങുന്നത് അത് പ്രേക്ഷകന്റെ നെഞ്ചിൽ സൃഷ്ടിക്കുന്ന മിന്നൽപ്പിണരുകൾ കൊണ്ടാണ്. പ്രണയത്തെക്കുറിച്ച് എത്ര മനോഹരമായാണ് അവർ മുൻ പങ്കാളിക്ക് മനസ്സിലാക്കിക്കൊടുത്തത്. അതുവരെ പ്രതികാര ചിന്തയുമായി നടന്ന നായകനിൽ പിന്നീടങ്ങോട്ട് ക്ഷമയും വിട്ടുവീഴ്ചയുമൊക്കെ ഉണ്ടാവുകയും മുൻഭാര്യയുടെ വിവാഹത്തിന് ആശംസകൾ നേരാൻ അയാൾ പള്ളിമുറ്റത്ത് എത്തുകയും വരെ ചെയ്യുന്നുണ്ട്. മനോഹരമായ ആ ‘മനസ്സിലാക്കൽ’ മലയാളികളുടെ മനസ്സിനെ ഇന്നും ആഴത്തിൽ തൊട്ടുകൊണ്ടേയിരിക്കുന്നു. മേഘത്തിലേതുപോലെ വിശാലമായ ചിന്ത നമ്മുടെ സമൂഹത്തിലെ ആളുകളിൽ ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകത്ത് ഇപ്പോഴും കുറേപ്പേരുകൂടി ജീവനോടെ ഉണ്ടായിരുന്നേനെ. പ്രണയം വേണ്ടെന്നു വച്ചതിന്റെ പേരിൽ, മറ്റൊരു വിവാഹത്തിനു സമ്മതിച്ചതിന്റെ പേരിൽ, വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതിന്റെ പേരിൽ, വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ പ്രണയപ്പക ജീവൻ കവർന്ന കുറച്ചു പേർ. പാറശാല ഷാരോൺ ജോർജ് വധക്കേസിൽ