‘കോരപാപ്പന്റെ രണ്ടാം പുസ്തകം 2025ൽ; മമ്മൂട്ടി അത് പറഞ്ഞുകേട്ടപ്പോൾ സന്തോഷം തോന്നി; മരിച്ചുപോയവരെ ഞാൻ വിവർത്തനം ചെയ്യില്ല’

Mail This Article
‘‘സിനിമ എന്നെ എപ്പോഴും പ്രലോഭിപ്പിച്ചിട്ടുള്ള, എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാധ്യമമാണ്. ഭാരതിരാജയുടെയും ബാലു മഹേന്ദ്രയുടെയും ഒക്കെ സിനിമകൾ കാണുന്ന കാലം തൊട്ടുള്ളതാണ് സിനിമയുമായിട്ടുള്ള ബന്ധം. പക്ഷേ സിനിമ ഈ രീതിയിലേക്ക് എത്തിയത് മമ്മൂക്ക എന്ന ഒറ്റ ആളു കൊണ്ടാണ്. മമ്മൂക്ക അത് അവതരിപ്പിച്ചില്ലായിരുന്നെങ്കിൽ കഥ ഇത്ര വർക്കാകില്ല. പിന്നെ നമ്മൾ എഴുതിയ ഒരു വാചകം മമ്മൂക്കയെ പോലെ ഒരു നടൻ പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം വിശദീകരിക്കാൻ സാധിക്കില്ല.’’. 2024ൽ ഏറ്റവും അധികം ജനശ്രദ്ധ പിടിച്ചുപറ്റിയ ‘ഭ്രമയുഗം’ സിനിമയ്ക്ക് സംഭാഷണം ഒരുക്കിയ നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ പറയുന്നു. ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന നോവലിലൂടെ മലയാളിയുടെ വായനയിൽ കയ്യൊപ്പ് ചാർത്തിയ എഴുത്തുകാരനാണ് ടി.ഡി.രാമകൃഷ്ണൻ. ‘ആൽഫ’, ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’, ‘മാമ ആഫ്രിക്ക’ തുടങ്ങിയവയും ടിഡിയുടെ ജനകീയ നോവലുകളാണ്. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യുടെ ഇംഗ്ലീഷ് വിവർത്തനം ഡിഎസ്‌സി സൗത്ത് ഏഷ്യൻ ലിറ്ററേച്ചർ പ്രൈസിന്റെ നീണ്ട പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഇട്ടിക്കോരയ്ക്ക് രണ്ടാം ഭാഗം വരുമോ? സിനിമയിൽ കൂടുതൽ സംഭാവനകളുണ്ടാകുമോ? എഴുത്തു ജീവിതത്തെക്കുറിച്ച്, പുതിയ പുസ്തകത്തെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ടി.ഡി.രാമകൃഷ്ണൻ സംസാരിക്കുന്നു