പുട്ടിൻ സ്റ്റൈലിൽ ട്രംപ് ഭീഷണി; ചൈന ഇല്ലായിരുന്നെങ്കിൽ അമേരിക്കയിൽ കലാപം! കഴിഞ്ഞതെല്ലാം മറക്കാം, ഇനി ‘പുതിയ യുഎസ്’

Mail This Article
രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയ്ക്കു കിട്ടിയ മറ്റു പ്രസിഡന്റുമാരെപ്പോലെയൊന്നുമാവില്ല രണ്ടാംതവണ വരുന്ന ഡോണൾഡ് ട്രംപ്. പലതരം വ്യക്തിത്വങ്ങളും പലതരം സ്വഭാവങ്ങളും പലപല കഴിവുകളുമുള്ളയാളാണ്. 2017 മുതൽ 2021 വരെ പ്രസിഡന്റായിരുന്ന ട്രംപിനെപ്പോലെയും ആയിരിക്കില്ല ട്രംപ് 2.0. അമേരിക്കയുടെ ‘മഹത്വം’ വീണ്ടെടുക്കാനുള്ള മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗാ) ക്യാംപെയ്‌നിന്റെ ചിറകിലേറിയാണു ട്രംപ് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു ജയിച്ചത്. ഭരണത്തിലെ കുടുംബവാഴ്ചയും പാരമ്പര്യപിന്തുടർച്ചയും മടുത്തിരുന്ന വോട്ടർമാരെ ആകർഷിക്കാൻ ട്രംപിന്റെ ആ പ്രചാരണത്തിനു കഴിഞ്ഞു. ക്ലിന്റൻ -ബുഷ്-കെന്നഡി കുടുംബങ്ങളിൽനിന്നുമാത്രമല്ല, അത്രയൊന്നും അറിയപ്പെടാത്ത മറ്റു ചില കുടുംബങ്ങളിൽനിന്നും ആളുകൾ മന്ത്രിയായോ (സെക്രട്ടറി) സ്പീക്കറായോ സ്റ്റേറ്റ് ഗവർണറായോ അധികാരസ്ഥാനങ്ങളിൽ വീണ്ടും വീണ്ടും എത്തുന്നതു കണ്ടുകണ്ട് മനംമടുത്തിരിക്കുകയായിരുന്നു അവർ. ട്രംപിന്റെ അനുയായികൾ തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം ‘മാഗാ’ മന്ത്രം ഉരുവിട്ടുനടക്കുകയും ചെയ്തു.