ഓഹരി വിപണിയിൽ ‘ട്രംപ്‌ഫോബിയ’; ഇന്ത്യയ്ക്കും അപായ സൂചന; വിപണിയിൽ കാത്തിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം?

Mail This Article
ചില നേരങ്ങളിൽ ചില മനുഷ്യർ. അവരാകും ഓഹരി വിപണിയുടെ ദിശ നിർണയിക്കുക. ഇപ്പോൾ ട്രംപിന്റെ ഊഴമായിരിക്കുന്നു. യുഎസ് പ്രസിഡന്റ് സ്‌ഥാനത്തേക്കു ഡോണൾഡ് ട്രംപ് 2025 ജനുവരി 20ന് തിരിച്ചെത്തുമ്പോൾ ആളിക്കത്തുന്ന ആശങ്കയിലാണ് ഓഹരി വിപണി. തിരഞ്ഞെടുപ്പു പ്രചാരണ കാലത്തുതന്നെ ട്രംപ് നടത്തിയ ചില പ്രസ്‌താവനകൾ വിപണിയെ അസ്വസ്‌ഥമാക്കിയിരുന്നു. ട്രംപിന്റെ വിജയവാർത്ത പുറത്തുവന്നതോടെ അസ്വസ്‌ഥത മൂർച്‌ഛിച്ചു. ഇന്നു ട്രംപ് അധികാരമേൽക്കുമ്പോൾ അസ്വസ്‌ഥത പാരമ്യത്തിലെത്തുന്നു. എന്നാൽ ‘ട്രംപ്‌ഫോബിയ’ നേരത്തേതന്നെ വിപണി ‘ഡിസ്‌കൗണ്ട്’ ചെയ്‌തുകഴിഞ്ഞതിനാൽ ഇനിയെന്തിനു പേടിക്കണം എന്നു കരുതുന്നവരുമുണ്ട്.. ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പു യഥാർഥത്തിൽ വിവിധ രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിൽ ഏർപ്പെടാൻപോകുന്നുവെന്നതിന്റെ കാഹളമാണ്. മുന്നറിയിപ്പു നടപ്പാക്കിയാൽ അത് ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കും വെല്ലുവിളിയാകാം. തുണിത്തരങ്ങൾ, ഔഷധങ്ങൾ, എൻജിനീയറിങ് ഉൽപന്നങ്ങൾ, രാസവസ്‌തുക്കൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനികൾക്കും ഐടി സംരംഭങ്ങൾക്കുമായിരിക്കും കനത്ത ആഘാതം.