‘‘അഞ്ചു ദിവസം ജോലി ചെയ്യുമ്പോൾ അതിൽ ഒരു ദിവസത്തെ വേതനം കിട്ടാതിരുന്നാൽ പിന്നെ എന്താണു ഞങ്ങൾ ചെയ്യേണ്ടത്? ബുധനാഴ്ചയിലെ പണിമുടക്കു കൊണ്ടു സർക്കാരിന്റെ കണ്ണുതുറന്നാൽ അതിന്റെ നേട്ടം ഈ സമൂഹത്തിനാണ്.’’ ‘സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം ബുധനാഴ്ച പണിമുടക്കുമ്പോൾ പൊതുജനത്തിനു ബുദ്ധിമുട്ടാകില്ലേ?’ എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. ബജറ്റ് പ്രഖ്യാപനങ്ങൾക്കായി കേരളം കാതോർക്കുന്ന വേളയിലാണ് ശമ്പളത്തില്‍നിന്നും മറ്റ് ആനുകൂല്യങ്ങളിൽനിന്നും പിടിച്ചുവച്ചിരിക്കുന്ന 65,000 കോടി രൂപയ്ക്കായി സർക്കാർ ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ പണിമുടക്കുന്നത്. പൊതുസമൂഹത്തിന്റെ കണ്ണിൽ സർക്കാർ ജീവനക്കാർ സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും ശമ്പളമായി വീട്ടിൽ കൊണ്ടുപോകുന്നവരാണ്. എന്നാൽ ഇതല്ല യാഥാർഥ്യമെന്ന് കണക്കുകൾ നിരത്തി വിശദീകരിക്കുകയാണ് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ. സർക്കാർ ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പണിമുടക്കിലേക്കു നയിച്ച വിഷയങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ അദ്ദേഹം സംസാരിക്കുന്നു.

loading
English Summary:

Kerala Government Employees' Strike: A Fight for Fair Wages and Services. Kerala Budget 2024: Will it Address the Government Employee Salary Crisis?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com