ഇന്ത്യയ്ക്കായി മാത്രം യുഎസിന്റെ മനംമാറ്റം; മൻമോഹനെ വേദനിപ്പിച്ച ഇടതിനു പിന്നെ 'ശനിദശ'; ആണവ കരാറിൽ എന്തൊക്കെ നേടി?

Mail This Article
2004 മുതല്‍ നീണ്ട പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഡോ. മന്മോഹന് സിങ്ങിന്റെ നിര്യാണം അദ്ദേഹത്തിന്റെ വ്യക്തിവൈഭവത്തെക്കുറിച്ചും പ്രവര്‍ത്തന മികവിനെപ്പറ്റിയുമുള്ള ധാരാളം ചര്‍ച്ചകള്‍ക്കു വഴിവച്ചു. 1991 ല്‍ അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങി വച്ച പരിഷ്കാരങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ദാരിദ്ര്യം; പട്ടിണി, തൊഴിലില്ലായ്മ എന്നിവ ഒരു വലിയ പരിധി വരെയെങ്കിലും നിയന്ത്രണാധീനമാക്കാനും സഹായിച്ചതെന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യ എല്ലാ നിരീക്ഷകരും അംഗീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ അപാരമായ ധിഷണാശക്തി, അഗാധമായ പാണ്ഡിത്യം, തികഞ്ഞ ലാളിത്യം, സത്യസന്ധത തുടങ്ങിയ വിശിഷ്ട ഗുണങ്ങള്ക്ക്ു മുന്നില്‍ രാഷ്ട്രീയ എതിരാളികള്‍ പോലും നമിക്കും. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഭരണത്തിന്റെ അവസാന നാളുകളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നണി നേടിയ വന്‍ വിജയം രണ്ടാം മന്മോഹന് സര്‍ക്കാരിനെതിരെയുള്ള ജനവിധിയുടെ പ്രതിഫലനമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രിപദവിയില്നിന്നു പടിയിറങ്ങുന്നതിനു മുൻപ് ഒരവസരത്തില്‍, ‘‘ചരിത്രം എന്നോടു കൂടുതല്‍ നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞതില്‍നിന്ന്, വിമര്‍ശനശരങ്ങള്‍ എത്രത്തോളം ആ മനസ്സിനെ വേദനിപ്പിച്ചുവെന്നു മനസ്സിലാക്കാം.