ഇന്ത്യയ്ക്ക് വെല്ലുവിളിയായി ബൃഹത് ബംഗാൾ; അവർ കടപ്പാടിന്റെ ചരിത്രം മറന്നവർ; വിദ്വേഷ വിത്തിന് ഇടവളമിട്ട് സർക്കാരും

Mail This Article
ബംഗ്ലദേശ്– ഭൂപടത്തിലും ചരിത്രത്തിലും ഇന്ത്യ നെഞ്ചോട് ഇത്ര ചേർത്തു പിടിച്ച മറ്റൊരു രാജ്യമുണ്ടാവില്ല. അടർത്തി മാറ്റാനും അകലാനും ശ്രമിച്ചപ്പോഴെല്ലാം കൂടുതൽ ഇഴയടുപ്പത്തോടെ ഒന്നിച്ചുനിന്ന രാജ്യങ്ങൾ. ഇന്ത്യയ്ക്ക്, മറ്റേത് അയൽ രാജ്യത്തെക്കാളും രാഷ്ട്രീയപരമായും സൈനികമായും പ്രധാനമാണ് ബംഗ്ലദേശ്. പ്രത്യേകിച്ച്, സിലിഗുരി കോറിഡോർ എന്നറിയപ്പെടുന്ന 20–22 കിലോമീറ്റർ മാത്രം വീതിയുള്ള ഇടനാഴി. ഇതു വഴിയാണ് അസം അടക്കമുള്ള വടക്കു കിഴക്കൻ പ്രദേശവുമായി രാജ്യത്തിന്റെ ബാക്കി ഭാഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലദേശിലൂടെ ട്രെയിൻ, റോഡ് ഗതാഗതം ആരംഭിക്കുന്നതിനെക്കുറിച്ചായിരുന്നു കുറച്ചുനാൾ മുൻപു വരെ ഇന്ത്യ– ബംഗ്ലദേശ് ചർച്ചകൾ മുന്നേറിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിൽ സംഭവിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. ഇരുരാജ്യങ്ങളെയും തമ്മിൽ അകറ്റാനുള്ള ശ്രമം എവിടെയോ ആരംഭിച്ചിരിക്കുന്നു. ബംഗാളും അസമും ഉൾപ്പെടുന്ന ബൃഹത് ബംഗാൾ രൂപീകരിക്കണം! നമുക്ക് ഒരിക്കലും അനുവദിക്കാവാനാത്ത ഈ വാദമാണ് ബംഗ്ലദേശിൽ ഇപ്പോൾ പ്രചാരം നേടുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചു നടക്കുന്ന ഇത്തരം നീക്കങ്ങളുടെ പിന്നിലെന്താണ്? ബൃഹത് ബംഗാൾ രൂപീകരിക്കണം എന്ന പരസ്യ ആഹ്വാനത്തിന്റെ അനന്തരഫലങ്ങൾ എന്താകും? ബംഗ്ലദേശിന്റെയും ബംഗാളിന്റെയും ചരിത്രവും സമീപകാല സംഭവ വികാസങ്ങളും വിശദമായി വിലയിരുത്തുന്ന ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാം.