എണ്ണപ്പണമൊഴുകുന്ന സമുദ്രപാതകളിൽ ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ ആയിരുന്നു യുഎസിന്റെയും ജി7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും പ്രധാന തലവേദന. റഷ്യൻ ക്രൂഡ് ഓയിൽ കടത്തിന് ഉപയോഗിച്ചിരുന്ന, ഉടമസ്ഥാവകാശം വ്യക്തമല്ലാത്ത, കൃത്യമായ ഇൻഷുറൻസോ മറ്റു രേഖകളോ ഇല്ലാത്ത കപ്പലുകളെയാണ് ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ എന്നു വിളിക്കുന്നത്. അത്തരം റഷ്യൻ ഓയിൽ ടാങ്കർ കപ്പലുകളെ ‘പൂട്ടാൻ’ അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുനിഞ്ഞിറങ്ങിയതോടെയാണ് എണ്ണ വിപണി കുലുങ്ങിയത്. അനധികൃത ഓയിൽ ടാങ്കറുകൾക്ക് ജനുവരി രണ്ടാംവാരം മുതൽ അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും കൂടുതൽ‌ ഉപരോധങ്ങൾ‌ ഏർപ്പെടുത്തിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുകയറാൻ തുടങ്ങി. പല രാജ്യങ്ങളിലായി വ്യാജകമ്പനികളുടെ പേരുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 183 ടാങ്കറുകൾക്കാണ് ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തിയത്.

loading
English Summary:

Ghost Fleets and Uranium War: Russia's Bold Gamble Against the US and European Union