മറ്റൊരാൾ ആകേണ്ട – ബി.എസ്.വാരിയർ എഴുതുന്നു

Mail This Article
സ്വയം ചെവി മുറിച്ചെടുക്കുകയും 37–ാം വയസ്സിൽ നെഞ്ചിൽ സ്വയം വെടിവച്ചു മരിക്കുകയും ചെയ്ത സ്വഭാവവൈകൃതങ്ങളുള്ളയാളായിരുന്നു ഡച്ചുകാരനായ വിൻസെന്റ് വാൻ ഗോഗ് (1853–1890). പക്ഷേ ലോകം അദ്ദേഹത്തെ ഓർക്കുന്നത് പോസ്റ്റ്–ഇംപ്രഷനിസ്റ്റ് ചിത്രകലയിൽ അതുല്യനേട്ടങ്ങൾ കഠിനശ്രമംകൊണ്ടു നേടിയ പ്രതിഭാശാലിയായിട്ടാണ്. ഹ്രസ്വകാലത്തെ കലാജീവിതത്തിനിടയിൽ ഉദ്ദേശം 860 എണ്ണച്ചായചിത്രങ്ങളടക്കം രണ്ടായിരത്തിൽപ്പരം പെയിന്റിങ്ങുകൾ രചിച്ച് വിസ്മയം സൃഷ്ടിച്ച അനശ്വര ചിത്രകാരനാണ് വാൻ ഗോഗ്. ഒരിക്കൽ വാൻ ഗോഗിന്റെ വലിയ ചിത്രപ്രദർശനം കാണാനെത്തിയ രസികന് തിരക്കുമൂലം ഒന്നും ശരിയായി കാണാൻ കഴിഞ്ഞില്ല. വിരുതനായ ആ കലാസ്വാദകൻ വീട്ടിലുണ്ടായിരുന്ന കാളയിറച്ചിയിലെ ചെവി വെട്ടിയെടുത്ത്, പ്രദർശനസ്ഥലത്തിനടുത്തു കൊണ്ടുവച്ചു. അതിനു താഴെ ‘വാൻ ഗോഗിന്റെ ചെവി’ എന്ന് എഴുതിവച്ചു. ചിത്രങ്ങൾ ‘ആസ്വദിച്ചു’ നിന്നവർ പ്രദർശനശാലയിൽ നിന്ന് കാളച്ചെവിയിലേക്ക് ഒഴുകിയെത്തി. ആളൊഴിഞ്ഞ ഹാളിൽച്ചെന്നു രസികൻ സൗകര്യത്തോടെ ചിത്രങ്ങൾ കണ്ട് ആഹ്ലാദിച്ചു.