8 ഗ്ലാസോ 2 ലീറ്ററോ; വെള്ളം കുടിക്കേണ്ട ശരിയായ കണക്കുകൾ ഏതാണ്? – ഡോ.എ.പി.ജയരാമന് എഴുതുന്നു

Mail This Article
ധാരാളം വെള്ളം കുടിക്കണമെന്നു ഡോക്ടർമാരും സുഹൃത്തുക്കളുമൊക്കെ ഉപദേശിക്കും. എന്നാൽ, ഭൂമിയിൽ പകുതിയിലേറെപ്പേർക്ക്, മൊത്തം 440 കോടി ജനങ്ങൾക്ക്, കുടിക്കാൻ നല്ല വെള്ളം കിട്ടുന്നില്ല എന്നതാണു യാഥാർഥ്യം. ആവശ്യമായ സമയത്ത്, ആവശ്യമായ അളവിൽ, ശുദ്ധമായ വെള്ളം കുടിക്കണം. ശരീരത്തിലെ കോശങ്ങൾക്കും അവയവങ്ങൾക്കും ശരിയായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ശരീരത്തിന്റെ താപനില നിലനിർത്താനും അവശിഷ്ടങ്ങൾ നീക്കംചെയ്യാനും സന്ധികളിലെ ഘർഷണവും തേയ്മാനവും നീക്കാനും വെള്ളം ഉപകരിക്കുന്നു. വെള്ളമില്ലാതെ 3 ദിവസത്തിൽ കൂടുതൽ ജീവിക്കാനാകില്ല. ജലാംശമില്ലാത്ത ജീവികളില്ല. ചില ജീവികളിൽ ജലാംശം 90% വരെയാണ്. പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിൽ 60 ശതമാനവും വെള്ളമാണ്. കുഞ്ഞുങ്ങളുടെ ശരീരത്തിൽ കൂടുതൽ വെള്ളമുണ്ട്. ജനനസമയത്ത് അത് 78% ആയിരിക്കും. ഒരു വയസ്സോടെ 65% ആയി കുറയുന്നു. കൊഴുപ്പു താരതമ്യേന കൂടുതലുള്ളതിനാൽ സ്ത്രീകളുടെ ശരീരത്തിൽ വെള്ളം കുറവാണ്. വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ സൂര്യാഘാതം,