ശക്തമാകുന്ന സാമ്പത്തിക അന്തരം; തടയിടുന്ന പ്രതിഷേധങ്ങൾ; വായടപ്പിക്കാൻ ഇഡിയും സിബിഐയും; ഇങ്ങനെയാണോ റിപ്പബ്ലിക്?

Mail This Article
2024 തിരഞ്ഞെടുപ്പു വർഷമായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പിൽ കണ്ട എറ്റവും വലിയ സവിശേഷത, പ്രതിപക്ഷം മുന്നോട്ടു വച്ച ഭരണഘടനാ സംരക്ഷണം എന്ന ആവശ്യമായിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ തുടങ്ങിയവയെയും ഭരണകക്ഷിയായ എൻഡിഎ അവരുടെ ആയുധങ്ങളാക്കി മാത്രം ഉപയോഗിക്കുന്നെന്നും ഇത്തരം അധികാര ദുർവിനിയോഗങ്ങളിലൂടെ പ്രതിപക്ഷ കക്ഷികളുടെ പ്രവർത്തന സ്വാതന്ത്ര്യം പോലും ചോദ്യംചെയ്യപ്പെടുന്നു എന്നുമായിരുന്നു അവരുടെ ഏറ്റവും പ്രധാന ആരോപണം. രാജ്യത്തെ ഏറ്റവും നിർണായക ഭരണഘടനാ സ്ഥാപനങ്ങളിൽ ഒന്നായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമനത്തിൽ പോലും സുതാര്യത ഉണ്ടാകാത്തത് ഭരണഘടനയോടുള്ള അനാദരവായാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യപ്പെട്ടു എന്നും അവർ ആരോപിച്ചു. ഭരണഘടനയുടെ ആമുഖത്തിൽ ഉറപ്പിച്ചു പറയുന്ന ആശയങ്ങളായ മതനിരപേക്ഷത, തുല്യത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ എല്ലാം തന്നെ നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണെന്ന തരത്തിലുള്ള ആരോപണങ്ങളും പ്രതിപക്ഷത്തു നിന്ന് ഉയർന്നു കേട്ടു. എന്നാൽ,