ഒരുലക്ഷം പേർക്ക് ചുമതല; പഴയ കെട്ടുറപ്പിലേക്ക് ആം ആദ്മി; തിരിച്ചുവരവ് കൊതിക്കുന്നവർക്ക് അത്ര എളുപ്പമാകില്ല കാര്യങ്ങൾ?

Mail This Article
ഡൽഹിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിലും സെക്രട്ടേറിയറ്റിലും പ്രവേശിക്കുന്നതിന് ഈ ലോകത്ത് അരവിന്ദ് കേജ്‌രിവാളിനു മാത്രമേ വിലക്കുണ്ടായിരുന്നുള്ളൂ. തികച്ചും ഒഴിവാക്കാനാവാത്ത ഫയലുകളിൽ മാത്രമേ ഒപ്പിടാവൂ എന്നും രണ്ടു കേസുകളിൽ ജാമ്യം നൽകിയപ്പോൾ സുപ്രീം കോടതി ഉപാധിവച്ചിരുന്നു. മുഖ്യമന്ത്രിയാണെന്നതിനാലായിരുന്നു ഈ വ്യവസ്ഥകൾ. കേജ്‌രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെ പ്രവേശന–ഒപ്പു വിലക്കുകൾ അപ്രസക്തമായി. അതിനുശേഷം യമുനയിലൂടെ പതിവുപോലെ ധാരാളം മലിനജലം ഒഴുകി; കേസുകളുടെ അന്വേഷണം മുന്നോട്ടുപോവുകയും െചയ്തു. വീണ്ടും കേജ്‌രിവാൾ മുഖ്യമന്ത്രിയായാൽ വിലക്കുകൾ തിരികെവരുമോയെന്നത് ആദ്യനോട്ടത്തിലൊരു കുസൃതിച്ചോദ്യമാണ്. എങ്കിലും, പലവിധ ചോദ്യങ്ങൾക്കു ക്ഷമകെടാതെ ഉത്തരംനൽകുന്ന കോടതി ഈ ചോദ്യവും പരിഗണിക്കേണ്ടിവരില്ലെന്നു പറയാനാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ ജനാധിപത്യത്തിലെ മര്യാദകൾ പറഞ്ഞ് കേജ്‌രിവാളിനു താൽക്കാലിക ജാമ്യം നൽകിയതു കോടതിയാണ്. അങ്ങനെയുള്ള കോടതിയോട്, തന്നെ നിയന്ത്രണങ്ങളില്ലാത്ത മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ അനുവദിക്കൂ എന്നു കേജ്‌രിവാൾ അപേക്ഷിച്ചാൽ, ജനാധിപത്യവും ജനസമ്മതിയും മനസ്സിൽവച്ച് ഉപാധികളിൽ അയവുവരുത്തുന്നു എന്നു കോടതി പറയുമോയെന്നാണ് കാണേണ്ടത്; കേജ്‌രിവാളും ആം ആദ്മി പാർട്ടിയും ഭൂരിപക്ഷം നേടിയാൽ. എന്തായാലും, കോടതിയുടെ മറപറ്റിനിന്നു ബിജെപി പറയുന്നത്