ചിപ്പ് തന്നില്ല, യുഎസ് ഓഹരി വിപണിയെ ‘തകർത്ത്’ ചൈനീസ് മറുപടി; ഷിയെ പേടിക്കുന്ന എഐ; ഇന്ത്യയ്ക്കും വെല്ലുവിളി

Mail This Article
ടെക് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തരംഗം സൃഷ്ടിക്കുകയാണു ഡീപ്‌സീക് പ്ലാറ്റ്ഫോം. ഈ ചൈനീസ് എഐ വിപ്ലവം യുഎസ് ഓഹരിവിപണിയെ ആകെ ബാധിച്ചിരിക്കുന്നു. യുഎസിലെ വമ്പൻ കമ്പനിയായ എൻവിഡിയയുടെ വിപണിമൂല്യത്തിൽ 60,000 കോടി യുഎസ് ഡോളറിന്റെ ഇടിവാണ് ഒറ്റദിവസം സംഭവിച്ചത്. എഐ മേഖലയിലെ വമ്പൻമാരായ മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയ്ക്കും ഡീപ്‌സീക് ഓഹരിപ്രതിസന്ധിയുണ്ടാക്കി. സംഭവം സിംപിളാണ്. വിലക്കുറവും പരിധികളില്ലാത്ത ഉപയോഗവുമാണു ഡീപ്സീക്കിന്റെ പ്രധാന സവിശേഷത. എഐ പ്ലാറ്റ്ഫോം നിർമിക്കാനുള്ള ചെലവ് ഉയർന്നതാണെന്ന ധാരണയാണു ഡീപ്‌സീക് തിരുത്തിക്കുറിച്ചത്. ചൈനയും യുഎസും തമ്മിൽ ദീർഘനാളായുള്ള സാങ്കേതിക ശീതസമരത്തിലെ ഒടുവിലത്തെ സംഭവമാണിത്. ചൈനയുടെ എഐ വികസനം തടയാൻ, അവിടേക്കുള്ള ചിപ്പ് കയറ്റുമതിക്കു യുഎസ് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ഇതു വിപരീതഫലമാണ് ഉണ്ടാക്കിയത് എന്നതിന്റെ തെളിവാണ് ഡീപ്‌സീക്. ആവശ്യത്തിനു ചിപ്പുകൾ കിട്ടാത്ത സാഹചര്യത്തിൽ