ആദായ നികുതി: ഇളവു പറഞ്ഞ് കേന്ദ്രം വീണ്ടും പറ്റിക്കുമോ, അതോ സമഗ്ര അഴിച്ചുപണിയോ? കഴിഞ്ഞ വർഷം നിർമല തന്നു ആ നിർണായക സൂചന

Mail This Article
ഓരോ കേന്ദ്ര ബജറ്റ് വരുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത്തരം വരുമാനക്കാരുമൊക്കെ ഉറ്റുനോക്കുന്ന കാര്യം ആദായനികുതിയില്‍ എന്തെങ്കിലും ഇളവു പ്രഖ്യാപിച്ചിട്ടുണ്ടോ എന്നാണ്. തങ്ങളുടെ ഇടത്തരം വരുമാനത്തിന് നിലവില്‍ നല്‍കുന്ന താരതമ്യേന ഉയര്‍ന്ന നികുതിയില്‍ എന്തെങ്കിലും കുറവുണ്ടാവുകയും അതുവഴി തങ്ങള്‍ക്കു ചെലവഴിക്കാനോ മിച്ചം പിടിക്കാനോ അല്‍പമെങ്കിലും തുക കൂടുതല്‍ ലഭിക്കുകയും ചെയ്യുമോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. തങ്ങളുടെ വലിയ വരുമാനത്തിന്റെ 30 ശതമാനവും ആദായനികുതിയായി നല്‍കുന്ന വന്‍കിടക്കാരും ഈ വലിയ നികുതിയില്‍നിന്ന് ഇളവ് ആവശ്യപ്പെടുന്നവരായതിനാല്‍ അവര്‍ക്കും ബജറ്റ് നിര്‍ദേശങ്ങളില്‍ ഏറ്റവും താല്‍പര്യമുള്ള ഭാഗം ആദായനികുതി തന്നെയാണ്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം സമ്പൂര്‍ണ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ബജറ്റ് പ്രതീക്ഷകളിലും അനുമാനങ്ങളിലും നിറയുന്നത് ആദായനികുതി തന്നെയാണ്. എന്നാല്‍ മുന്നനുഭവങ്ങള്‍ ഇന്ത്യയിലെ ആദായനികുതിദായകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതല്ല. എല്ലാ വര്‍ഷവും നികുതി നിരക്കില്‍ ഇളവുകളും നികുതിയില്ലാത്ത അടിസ്ഥാന വരുമാനത്തില്‍ വര്‍ധനയും പ്രതീക്ഷിക്കുമെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കാര്യമായ ഒരു നികുതിയിളവും നല്‍കാത്ത ബജറ്റുകളാണുണ്ടായത്. ഇക്കുറിയും അതുപോലെയാകുമോ എന്നാണ് നികുതിദായകരുടെ ആശങ്ക. എന്നാല്‍ ഇക്കുറി അങ്ങനെ