ബജറ്റ് വരുന്നു; ഇന്ത്യയുടെ വളർച്ചാനിരക്ക് ഇടിയുന്നതിന്റെ ഉത്തരവാദി ആര്? നിർമല സീതാരാമന് ട്രാക്കിലാക്കാൻ എന്തൊക്കെ?

Mail This Article
കഴിഞ്ഞ 3 തവണ ബജറ്റ് അവതരിപ്പിച്ചപ്പോൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേരിടാതിരുന്ന വെല്ലുവിളി ഇത്തവണയുണ്ട് – രാജ്യത്തിന്റെ സാമ്പത്തികവളർച്ചനിരക്കിലെ കിതപ്പ്. 3 വർഷമായി എല്ലാത്തരം അനുമാനങ്ങളെയും തിരുത്തിയ വളർച്ചക്കുതിപ്പാണ് ഈ സാമ്പത്തികവർഷത്തിന്റെ പകുതിയോടെ ഒന്നു ബ്രേക്കിട്ടത്. കഴിഞ്ഞവർഷം 8.2% വളർച്ച നേടിയെങ്കിൽ, ഈ വർഷം അത് 6.4% കഷ്ടിച്ചു കടന്നേക്കാമെന്നാണു കേന്ദ്രത്തിന്റെതന്നെ ഒടുവിലത്തെ അനുമാനം. സമ്പദ്‍വ്യവസ്ഥയെ അതിവേഗ ട്രാക്കിലേക്കു തിരികെയെത്തിക്കാനുള്ള വഴികൾ പറയുകയെന്നതാണ് ഇപ്പോൾ ധനമന്ത്രിക്കു മുന്നിലുള്ള ഉത്തരവാദിത്തം. രൂപയുടെ മൂല്യത്തിലെ കനത്ത ഇടിവ്, വിലക്കയറ്റം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരനയങ്ങൾ തുടങ്ങിയ പ്രശ്നങ്ങളും മുന്നിലുണ്ട്. കോവിഡ് കാലത്തിനു ശേഷം, വീണ്ടും പ്രതിബന്ധങ്ങൾക്കു മുന്നിൽനിന്നാകും ബജറ്റ് അവതരണമെന്നു ചുരുക്കം. സാമ്പത്തികവളർച്ചയിൽ ഇടിവുണ്ടാകുമെന്നത് സർക്കാരിന് അറിയാത്ത കാര്യമായിരുന്നില്ല. വിവിധ ഏജൻസികൾ ഇന്ത്യയ്ക്ക് 7.2% വരെ സാമ്പത്തികവളർച്ച പ്രവചിച്ചിരുന്നു. എന്നാൽ,