ആഘോഷ ഉദ്ഘാടനം മാറ്റി; പിഎം ഇന്റേൺഷിപ് പാളിയോ? കേന്ദ്രം പറഞ്ഞ ആ 10 ലക്ഷം സർക്കാർ ഒഴിവുകളിൽ എന്തു സംഭവിച്ചു?

Mail This Article
എന്തുമേതും ലളിതമാക്കുക മോദി സർക്കാരിന്റെ പ്രഖ്യാപിതനയമാണ്. കഴിഞ്ഞ ജൂലൈയിലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ‘ലളിതമാക്കൽ’ എന്ന വാക്ക് 21 തവണ ഉപയോഗിച്ചു. കടിച്ചാൽപൊട്ടാത്ത ആദായനികുതി നിയമം ലളിതമാക്കുമെന്ന പ്രഖ്യാപനമായിരുന്നു അതിലൊന്ന്. നിലവിലെ നിയമത്തിന്റെ അവലോകനം 6 മാസത്തിനകം പൂർത്തിയാകുമെന്നും അന്നു മന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, വായിച്ചാൽ മനസ്സിലാകുന്ന പുതിയ നിയമം അഥവാ ‘ഡയറക്ട് ടാക്സ് കോഡ്’ അവതരിപ്പിക്കുമോയെന്നു പലരും ഉറ്റുനോക്കുന്നു. ആദായനികുതി നിയമപരിഷ്കരണത്തിന്റെ തുടക്കമെന്നോണമാണ് കഴിഞ്ഞ ബജറ്റിൽ മൂലധനവർധന (ക്യാപ്പിറ്റൽ ഗെയിൻസ്) നികുതി പരിഷ്കരിച്ചത്. എന്നാൽ, ഇതു ജനത്തിനു ‘താങ്ങില്ലെന്ന്’ പിന്നീടു സർക്കാരിനു ബോധ്യമായി. നികുതി വ്യവസ്ഥകൾ ലളിതമാക്കാൻ ഉദ്ദേശിച്ചുള്ള മാറ്റങ്ങൾ പഴയതിനെക്കാളും സങ്കീർണമാണെന്നും വ്യക്തമായി. ആദായനികുതി മാതൃകയിൽ 2 നികുതി സ്കീം കൊണ്ടുവന്നതാണ് ആശയക്കുഴപ്പം വർധിപ്പിച്ചത്. വസ്തുവിന്റെ ദീർഘകാല മൂലധനവർധന നികുതിയിലെ പരിഷ്കാരം ഭൂരിഭാഗം സന്ദർഭങ്ങളിലും ഉടമയ്ക്കു ഗുണകരമാകുമെന്നു പറഞ്ഞ കേന്ദ്രം കടുത്ത പ്രതിഷേധത്തെത്തുടർന്നു ബജറ്റ് നിർദേശം തിരുത്തി; നിർത്തലാക്കിയ ഇൻഡക്സേഷൻ ആനുകൂല്യം തിരികെക്കൊണ്ടുവന്നു. കഴിഞ്ഞ ബജറ്റിലെ ഏറ്റവും വലിയ ‘യുടേൺ’ ആയി ഇതു മാറി. ജനങ്ങളെ കേട്ടതുകൊണ്ടും മാറ്റംവരുത്താൻ ധൈര്യമുള്ളതുകൊണ്ടുമാണു തിരുത്തലെന്ന് നിർമല ലോക്സഭയിൽ തുറന്നുപറഞ്ഞു. അതുകൊണ്ട് ‘ലളിതമാക്കൽ’ ജനവിരുദ്ധമായാൽ എന്തു സംഭവിക്കുമെന്ന് ഇനി സർക്കാരിന് ആരും ട്യൂഷൻ നൽകേണ്ടതില്ലെന്നു വ്യക്തം.