അമിത് ഷായുടെ ‘ഫാഷൻ’ തിരിച്ചടിച്ചു; ബിജെപിക്ക് പേടി എഎപിയേയോ അതോ...? ഈ പോസ്റ്ററിലുണ്ട് ഉത്തരം

Mail This Article
ബിജെപി പ്രകടനപത്രികയുടെ (സങ്കൽപ് പത്രയെന്നു വിളിപ്പേര്) മൂന്നാം ഭാഗത്തിന്റെ പ്രകാശന വേദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകാശനം ചെയ്യുന്നത്. ഡൽഹി പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സ്റ്റേറ്റ് ഓഫിസിലേക്ക് ഗേറ്റ് കടന്നു ചെല്ലുമ്പോൾ വലതുവശത്ത് ആദ്യം വച്ചിരിക്കുന്ന പോസ്റ്റററിലാണ് കണ്ണുടക്കിയത്. അതിൽ ഭരണഘടാശിൽപി ഡോ. ബി.ആർ. അംബേദ്‍കറുടെ ചിത്രം. അതിനും ശേഷമാണ് ബിജെപിയുടെ മുൻഗാമി പാർട്ടിയായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ചിത്രമുള്ള പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ബിജെപി സ്റ്റേറ്റ് ഓഫിസിൽനിന്ന് ഒന്നാഞ്ഞു നടക്കാനുള്ള ദൂരമേയുള്ളൂ പാർലമെന്റിലേക്ക്. അവിടെ, രാജ്യസഭയിൽ ഒരു മാസം മുൻപ് നടന്നത് പാർട്ടി അത്ര പെട്ടെന്നു മറക്കാനിടയില്ല. അഥവാ ബിജെപി മറന്നാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറക്കില്ല. അന്ന് പ്രതിപക്ഷത്തെ കളിയാക്കിക്കൊണ്ട് അദ്ദേഹം നടത്തിയ ‘അംബേദ്കർ പരാമർശം’ അത്രയേറെയാണ് വിവാദമായത്. ‘‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ... ഇതിപ്പോൾ ഒരു ഫാഷനായിരിക്കുകയാണ്. ഇതുപോലെ ഏതെങ്കിലും ദൈവത്തിന്റെ പേരാണ് പ്രതിപക്ഷം തുടർച്ചയായി ഉച്ചരിച്ചിരുന്നതെങ്കിൽ ഏഴു ജന്മത്തിലും അവർക്ക് സ്വർഗം പൂകാമായിരുന്നു’’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. അംബേദ്കറെ അമിത് ഷാ അപമാനിച്ചെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനാണ് അതോടെ തിരികൊളുത്തപ്പെട്ടത്. ഡിസംബർ 19നായിരുന്നു അമിത് ഷായുടെ പരാമർശം. തൊട്ടടുത്ത ദിവസംതന്നെ ബിജെപിയുടെ ഡൽഹി ആസ്ഥാനത്തിനു മുന്നിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും ഉൾപ്പെടെയുള്ളവർ പ്ലക്കാർഡുകളുമായി പ്രതിഷേധത്തിനെത്തി. അംബേദ്കറെ അപമാനിച്ചവരെ ഇന്ത്യ മറക്കില്ലെന്നായിരുന്നു പ്ലക്കാർഡിലെ വാക്കുകൾ. എഎപി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ കേജ്‍രിവാൾ കത്തിക്കയറി. ‘‘അംബേദ്കറെ