ബിഷപ് മരിയൻ പറഞ്ഞു: മിസ്റ്റർ പ്രസിഡന്റ്, ആ മാനുഷിക ദുരന്തത്തിന് നിങ്ങള് കാരണക്കാരനാകരുത്? ‘ഇന്ത്യയിൽ സാധിക്കുമോ ഇത്?’

Mail This Article
അധികാരശക്തികളോട് അപ്രിയസത്യങ്ങൾ പറയുന്നത് ആപൽക്കരമാണ്; പലപ്പോഴും ആത്മഹത്യാപരമാണ്. ജീവൻതന്നെ വിലകൊടുക്കേണ്ടി വന്നേക്കാം. സോക്രട്ടീസിന് അതാണു സംഭവിച്ചത്. ആതൻസിലെ ആസ്ഥാന ദൈവങ്ങളെ നിരാകരിച്ചതിനും അധികാരികളെ ചോദ്യം ചെയ്യാൻ ചെറുപ്പക്കാരെ പ്രേരിപ്പിച്ചതിനുമാണു സോക്രട്ടീസിനു വധശിക്ഷ ലഭിച്ചത്. യേശു മറ്റൊരു ഉദാഹരണമാണ്. യഹൂദ മതപ്രമാണികളെ ചോദ്യം ചെയ്തതിനാണു യേശു കൊല്ലപ്പെട്ടത്. സ്വാതന്ത്യ്രാനന്തര ഇന്ത്യയിൽ അധികാരത്തോട് അപ്രിയസത്യം പറയുന്നവരെ നിശ്ശബ്ദരാക്കുന്ന ശൈലി അധികം വ്യത്യസ്തമല്ല. ചിലപ്പോളത് നിയമസംവിധാനത്തിലൂടെയാണ്. കള്ളക്കേസുണ്ടാക്കി തടവിലിട്ട് വിചാരണ നിഷേധിക്കുന്നു. അല്ലെങ്കിൽ, മുഖാമുഖം കൊലപ്പെടുത്തുന്നു. ചരിത്രത്തിലേക്കു കടന്നുപോകാതെ സമീപകാലം മാത്രമെടുത്താൽ, ഫാ. സ്റ്റാൻ സ്വാമി തടവിൽ കിടന്നു മരിച്ചു; ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു. ഡോണൾഡ‍് ട്രംപ് അമേരിക്കയെയും ലോകത്തെയും അതിശയിപ്പിച്ചുകൊണ്ട്, ഒരുപക്ഷേ, നടുക്കിക്കൊണ്ട്, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. ‘തിരഞ്ഞെടുക്കപ്പെട്ട’ എന്ന പദത്തിന് അടിവരയിടുന്നു. കാരണം, ട്രംപിന്റെ വിജയത്തെപ്പറ്റിയുള്ള വിമർശനങ്ങളിലൊന്നും തിരഞ്ഞെടുപ്പിൽ കൈകടത്തലോ തട്ടിപ്പോ നടത്തിയതായി പറയുന്നില്ല. ഭൂരിപക്ഷം അമേരിക്കക്കാർ പിന്തുണച്ചതിന്റെ ഫലമായാണു ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയതെന്നു തീർച്ച പറയാം. ആ പിന്തുണ നേടാൻ ട്രംപ് ചെയ്ത കാര്യങ്ങളിലും