10 ലക്ഷം രൂപ വരെ ആദായനികുതി ഒഴിവാകുമോ? ഭവന വായ്പക്കാര്‍ക്കും ഇളവ്? ബജറ്റ് നിറയ്ക്കുമോ നമ്മുടെ നിക്ഷേപക്കുടുക്ക!

Mail This Article
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇളവുകൾ ലഭിക്കാൻ സാധ്യതയുള്ള പ്രഖ്യാപനങ്ങൾ എന്തെല്ലാമായിരിക്കുമെന്ന ആകാംക്ഷയിലാണ് ജനം. ആദായനികുതി നല്‍കേണ്ടാത്ത വരുമാനപരിധി ഉയര്‍ത്തുമോ എന്നതാണ് ഏറ്റവുമധികം ഉന്നയിക്കപ്പെടുന്ന ചോദ്യം. വിദ്യാഭ്യാസ– ഭവന വായ്പകളെടുത്തിട്ടുള്ള സാധാരണക്കാർ പ്രതീക്ഷിക്കുന്നത് അവർക്ക് ലഭിക്കുന്ന പലിശയിളവിൽ മാറ്റമുണ്ടാകുമോ എന്നതാണ്. ജനത്തിനു മിച്ചം പിടിക്കാൻ പണം ലഭിച്ചാൽ ആ പണം വിപണിയിലേക്കിറങ്ങുമെന്നും അതുവഴി സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയും കേന്ദ്രത്തിനു മുന്നിലുണ്ട്. ഇതിനൊപ്പം, നികുതി നല്‍കേണ്ടാത്തവരുടെ വരുമാനപരിധി ഉയര്‍ത്തല്‍, വിവിധ വരുമാന സ്ലാബുകള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള നികുതി നിരക്കില്‍ കുറവ് വരുത്തല്‍, അടിസ്ഥാന നികുതിയിളവ് (സ്റ്റാന്‍ഡേര്‍ഡ് ഡിഡക്‌ഷന്‍) വര്‍ധിപ്പിക്കല്‍, വിവിധ നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ് പരിധി (80 സി) കൂട്ടല്‍, ഭവനവായ്‌പാ പലിശയ്‌ക്കുള്ള ഇളവ് കൂട്ടല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള ഇളവ് (80 ഡി) കൂട്ടല്‍, വിദ്യാഭ്യാസ വായ്‌പ തിരിച്ചടവിനുള്ള ഇളവ് (80 ഇ) കൂട്ടല്‍, സേവിങ്‌സ് ബാങ്ക് പലിശയ്‌ക്കുള്ള ഇളവ് (80 ടിടിഎ) കൂട്ടല്‍ തുടങ്ങി ബജറ്റില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെയാണ്. ഇവയെല്ലാം സംഭവിക്കുമോ? വിശദമായി പരിശോധിക്കാം.