ആദായനികുതിക്കാര്‍ക്ക് ‘ലക്ഷ്മീകടാക്ഷം’; കയ്യിൽ 80,000 രൂപ മിച്ചം; വീട്, സ്ഥലം വിൽപന വരുമാനമുണ്ടോ, ഇക്കാര്യം അറിയണം

Mail This Article
ആദായനികുതിദായകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായാണ് കേന്ദ്രബജറ്റിന്റെ വരവ്. 12.75 ലക്ഷം രൂപ വരെ വരുമാനക്കാര്‍ക്ക് നികുതി വേണ്ട. നികുതി നിരക്കുകളിലും വന്‍ ഇളവ്. എന്തൊക്കെയാണ് നികുതിയിളവുകള്‍? ഓരോ വരുമാന പരിധിയിലുള്ളവര്‍ക്കും എത്ര രൂപ വരെ മിച്ചം ലഭിക്കും? കണക്കുകള്‍ വിശദമായി പരിശോധിക്കാം. നിങ്ങളുടെ കുടുംബബജറ്റില്‍ എത്ര രൂപ മിച്ചം വരുമെന്നും അറിയാം. ആദായനികുതിദായകര് അവരുടെ ‘മുന്തിയ’ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത നിരക്കിളവുമായാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത്. 12 ലക്ഷം രൂപ വരെ വരുമാനക്കാര്‍ക്ക് നികുതി വേണ്ട എന്നതു തന്നെ പ്രഖ്യാപനത്തിലെ ഇടിവെട്ട് വാഗ്ദാനം. പ്രധാനമന്ത്രി നേരത്തേ പറഞ്ഞ ലക്ഷ്മീകടാക്ഷം കൃത്യമായി നികുതിദായകരിലേക്ക് എത്തിയിരിക്കുന്നു. അതായത് നികുതി ഒഴിവാക്കുന്ന പരിധി ഉയര്‍ത്തുക മാത്രമല്ല, നികുതി നിരക്കിലും ഗണ്യമായ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു എന്നു ചുരുക്കം. ഒപ്പം ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ആശ്വാസമായി 25% എന്ന ഒരു പുതിയ സ്ലാബ് കൂടി കൊണ്ടുവന്നിരിക്കുന്നു. നിലവില്‍ 15 ലക്ഷം രൂപയ്ക്കു മുകളില്‍ 30 ശതമാനമാണ് നികുതി നല്‍കേണ്ടിയിരുന്നത്. ഇതാണ് 16 മുതല്‍ 20 ലക്ഷം വരെ 20%, 20 മുതല്‍ 24 ലക്ഷം വരെ 25%, അതിനു മുകളില്‍ മാത്രം 30% എന്ന നിരക്കിലേക്കാണ് ഇപ്പോള്‍ കുറഞ്ഞത്. അതായത് 9 ലക്ഷം രൂപ അധികവരുമാനം ഉണ്ടായാലേ 30% എന്ന